Posts

Showing posts from March, 2018

ന്യൂനപക്ഷ രാഷ്ട്രീയം എഴുപതിന്റെ നിറവിൽ

ഫൈസൽ മാലിക്ക് വി.എൻ എ.ആർ നഗർ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ മഹിതമായ പ്രവർത്തന കാലയളവ് ഏഴു പതിറ്റാണ്ട് പൂർത്തിയാക്കുന്ന സന്ദർഭമാണ് 2018 മാർച്ച് 10. രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി ഏറെ ത്യാഗം സഹിച്ചവരാണ് ഇന്ത്യയിലെ മുസ്‌ലിം സമൂഹം. സ്വാതന്ത്രാനന്തര ഭാരതത്തിൽ പാർശ്വവത്കരിക്കപ്പെടുമായിരുന്ന മുസ്‌ലിം സമുദായത്തിന്റെ  അഭിമാനകരമായ അസ്തിത്വം എന്നതായിരുന്നു മുസ്‌ലിം ലീഗിന്റെ ലക്ഷ്യം. പാർട്ടിക്ക് സ്വാധീനമുറപ്പിക്കാൻ സാധിച്ച പ്രദേശങ്ങളിൽ ഏറെക്കുറെ ഇത് സാക്ഷാൽകരിക്കാൻ കഴിഞ്ഞു എന്നത് മുസ്‌ലിം ലീഗിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്. അഭിവക്ത ഇന്ത്യയിൽ സർവ്വേന്ത്യാ മുസ്‌ലിം ലീഗിന് ഏറെ സ്വാധീനമുണ്ടായിരുന്ന പല പ്രദേശങ്ങളിലും സ്വാതന്ത്രത്തോടെ മുസ്‌ലിം ലീഗിനെ കയ്യൊഴിയുകയായിരുന്നു. മുസ്‌ലിം സംഘശക്തി ഇല്ലാതാവുകയും സ്വത്വബോധം നഷ്ടപ്പെടുകയും ചെയ്തതോടെ അവരിന്ന് അനുഭവിക്കുന്ന അവഗണനക്ക് നാം സാക്ഷിയാണ്. രാജ്യത്തിന്റെ നിഖില മേഖലകളിലും ഫാഷിസ്റ്റ് വത്കരണം അതിവേഗം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് "ഫാഷിസത്തിനെതിരെ മതേതര ഐക്യം" എന്ന പതിറ്റാണ്ടുകളായുള്ള മുസ്‌ലിം ലീഗിന്റെ മുദ്രാവാക്യത്തിന് പ്രസക്തി...

അനുസ്മരണം: വി.എൻ മരക്കാർ മൗലവി

Image
ചെറുമുക്കിലെ പ്രശസ്ത കുടുംബമായ വളപ്പിൽ കുടുംബത്തിലെ മരക്കാർ എന്ന വ്യക്തിയാണ് അബ്ദുറഹ്മാൻ നഗറിലെ വളപ്പിൽ നാലുപുരക്കൽ കുടുംബത്തിന്റെ സ്ഥാപകൻ. മരക്കാർ പാപ്പയുടെ അഞ്ചാമത്തെ തലമുറയിലാണ് മരക്കാർ മൗലവി ജനിക്കുന്നത്. സ്കൂൾ അധ്യാപകൻ, അടിയുറച്ച രാഷ്ട്രീയ പ്രവർത്തകൻ, തികഞ്ഞ മതനിഷ്ഠ പുലർത്തുന്ന വ്യക്തി, രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിറ സാന്നിധ്യം ഇങ്ങിനെയൊക്കെ സജീവമായി പ്രവർത്തിക്കുമ്പോഴും അങ്ങാടി ബഹളങ്ങളിൽ നിന്ന് എങ്ങിനെയാണ് മാറി നിൽക്കാൻ കഴിയുക എന്നതിന്റെ ഏറ്റവും വലിയ തെളിവും ഉത്തരവുമായിരുന്നു വി.എൻ മരക്കാർ മൗലവി. ചില വ്യക്തികളെയും സംഭവങ്ങളെയും ഓർത്തെടുക്കുമ്പോൾ നമ്മുടെ മനസിലേക്ക് അറിയാതെ ഒരു കൂട്ടം പേരുകൾ പാഞ്ഞെത്തുന്നതായി കാണാം. അങ്ങിനെയുള്ള ഒരു സംഘത്തിന്റെ അവസാന കണ്ണിയായിരുന്നു അദ്ദേഹം. സഹപ്രവർത്തകരിൽ ഭൂരിഭാഗവും മൺമറഞ്ഞു പോയതോടെ സ്മര്യപുരുഷനും പതുക്കെ പതുക്കെ പൊതുരംഗത്തു നിന്നു ഉൾവലിഞ്ഞതായിട്ടാണ് തോന്നുന്നത്. പിന്നീടുള്ള ജീവിതം ഏറെയും കഴിച്ചു കൂട്ടിയത് കക്കാടംപുറത്തെ മസ്ജിദുറഹ്മാനിലായിരിക്കും. പഴയ കാല ദർസിൽ കിതാബ് ഓതി പഠിച്ച നല്ല വിവരമുള്ള വ്യക്തിയായിരുന്നു. ദൂരദേശങ്ങളിൽ പോയി ദർസ് പഠനം നടത്...