Posts

കാട് കയറുന്ന ആനവണ്ടിക്കാഴ്ചകൾ

Image
ജീവിത വ്യവഹാരങ്ങൾക്ക് ഒരു ദിവസത്തേക്കെങ്കിലും അവധി നൽകി പ്രകൃതിയോട് കിന്നാരം ചൊല്ലി ഒഴിവ് ദിവസം ഉല്ലാസകരമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് അനുയോജ്യമായ വിനോദയാത്രയാണ് മലയാളത്തിന്റെ സ്വന്തം ആനവണ്ടി ഒരുക്കിയ മലപ്പുറം-മലക്കപ്പാറ ബസ് സർവീസ്. കെ.എസ്.ആർ.ടി.സിയുടെ ഈ ബഡ്ജറ്റ് ടൂറിസം പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ടായിരുന്നു കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അമ്പതോളം ഫൈസൽമാർ മല കയറിയത്. ഉല്ലാസയാത്ര പദ്ധതിയുടെ ജില്ലാ കോഓഡിനേറ്റർ കെ.പ്രദീപ് പ്രത്യേകം താല്പര്യമെടുത്ത് ഫൈസൽ എന്ന പേരുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരനെയും ഞങ്ങൾക്ക് തരപ്പെടുത്തി തന്നു. കേരള-തമിഴ്നാട് അതിർത്തിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് തൃശ്ശൂർ ജില്ലയിൽ പെട്ട മലക്കപ്പാറ. 65 കിലോമീറ്റർ നീളുന്ന കാനന പാത മുഴുവൻ മനം കുളിർക്കുന്ന കാഴ്ചകളുടെ പറുദീസയാണ്. മനുഷ്യ കരസ്പർശമേൽക്കാത്ത പ്രകൃതി സൗന്ദര്യത്തിന്റെ ശ്യാമള കാഴ്ചയിലലിഞ്ഞ് ഘോര വനത്തിലൂടെയുള്ള സഞ്ചാരം വല്ലാത്തൊരു അനുഭവം തന്നെ. ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് തിരിഞ്ഞ് അല്പം ചെല്ലുന്നതോടെ കാഴ്ചയുടെ ഘോഷയാത്ര ആരംഭിക്കുകയായി.  പച്ചക്കുടകൾ വിരിച്ച എണ്ണപ്പനത്തോട്ടം പിന്നിട്ട് എത്തുന്നത് പ്
Image
 മലപ്പുറം ജില്ല ജിദ്ദ കെഎംസിസിയുടെ മീഡിയ വിങ്ങിൽ നിന്നാണ് 2015-ൽ Forum for Innovative Thoughts (ഫിറ്റ്) എന്ന ആശയം ഉൽഭവിക്കുന്നത്. സാമ്പ്രദായിക സംഘടനാ ശൈലികളിൽ നിന്ന് വേറിട്ട പ്രവർത്തന രീതിയിലൂടെയാണ് ഫിറ്റ് സഞ്ചരിക്കുന്നത്. വ്യക്തമായ ചട്ടക്കൂടിൽ അജണ്ടകൾ രൂപീകരിച്ച് സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി പ്രവർത്തിക്കുകയാണ് ഈ കൂട്ടായ്മ. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വേണ്ടി നടത്തുന്ന പഠന ക്ലാസുകളിലൂടെ ധിഷണ ശാലികളും ചരിത്രബോധവുമുള്ള പ്രതിഭകളെ സൃഷ്ടിച്ച് സ്വത്വ രാഷ്ട്രീയത്തെ നയിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ഫിറ്റിന്റെ ലക്ഷ്യം.  പരിസ്ഥിതി,കൃഷി,ആരോഗ്യം,വിദ്യാഭ്യാസം,പാർട്ടി ശാക്തീകരണം തുടങ്ങി വൈവിധ്യമായ വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്. വർഷങ്ങൾക്കുമുമ്പ് പത്രപ്രവർത്തകനും പ്രഭാഷകനുമായ Shareef Sagar ആണ് ക്ലാസുകൾക്ക് തുടക്കം കുറിക്കുന്നത്. വിജയകരമായ മൂന്ന് ബാച്ചുകൾക്ക് ശേഷം നാലാം ബാച്ചാണ് ഇപ്പോൾ നടന്നുവരുന്നത്. അതിൽ നേതൃസ്മൃതി പരമ്പരയിൽ നേതാക്കളിലൂടെ എന്ന ശീർഷകത്തിൽ ഒരു ക്ലാസ് എടുക്കാൻ ഇന്നലെ അവസരം ലഭിച്ചു.  വിജ്ഞാന ദാഹികളായ പ്രഗൽഭരായ വിദ്യാർത്ഥികളെ കൊണ്ട് പ്രൗഢമായിരുന്നു സദസ്സ്. അവരെ അഭിസംബോധന ചെയ്

ചക് ദേ ഇന്ത്യ.... INDIA🧡🤍💚

ജനാധിപത്യ ഇന്ത്യക്ക് പുത്തൻ പ്രതീക്ഷ നൽകി ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് (I.N.D.I.A) ഉദയം കൊണ്ടു. പ്രധാന പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ ബംഗലരുവിൽ ചേർന്ന അവസാനഘട്ട യോഗത്തിലാണ് ഐ.എൻ.ഡി.ഐ.എക്ക് അന്തിമ രൂപം നൽകിയത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് അടക്കം 26 പ്രതിപക്ഷ പാർട്ടികളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. ദേശീയ രാഷ്ട്രീയത്തിൽ മുസ്‌ലിംലീഗിന് വലിയ അംഗീകാരമാണിത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് മുഖ്യലക്ഷ്യം. സാമൂഹിക നീതി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ദേശീയ ക്ഷേമം എന്നിവയും പുതിയ സഖ്യത്തിന്റെ പ്രധാന അജണ്ടകളാണ്. വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും സാമ്പത്തിക അസമത്വത്തിന്റേയും കൊള്ളയുടേയും സ്വേച്ഛാധിപത്യ, ജനവിരുദ്ധ രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന മുദ്രാവാക്യത്തിൽ ഊന്നിയാകും സഖ്യം പ്രവർത്തിക്കുക. പരമ്പരാഗത എതിരാളികൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും  രാഷ്ട്രീയ താൽപ്പര്യങ്ങളും അനുരഞ്ജനം ചെയ്ത് മുന്നോട്ടു പോവുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കും. അവസരവാദികളും അധികാരമോഹികളുമായ നേതാക്കളുടെ യോഗമെന

ചരിത്രഭൂമിയിലൂടെ തബൂക്കിലേക്ക്

Image
തബൂക്കിലേക്കായിരുന്നു ഇത്തവണത്തെ പെരുന്നാൾ യാത്ര. സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തബൂക്കിന്റെ പ്രാന്ത പ്രദേശങ്ങൾ അതിപൗരാണിക മനുഷ്യവാസത്തിന്റെ ചരിത്രം കൊണ്ട് സമ്പന്നമാണ്. താഇഫ്-അൽ ഖുർമയിൽ നിന്ന് 1200 കിലോമീറ്റർ ദൂരെയാണ് തബൂക്ക്. അവിടെ നിന്നും 200-250 കിലോമീറ്റർ അകലത്തിലാണ് കാണാനുദ്ദേശിക്കുന്ന ഓരോ ചരിത്ര സ്ഥലങ്ങളും നിലകൊള്ളുന്നത്. പെരുന്നാൾ പിറ്റേന്ന് രാവിലെ സഹയാത്രികരായ സെമീർ ആലപ്പുഴ, ബഷീർ ചങ്ങരംകുളം, ഹംസ ചാത്രത്തൊടി എന്നിവരോടൊപ്പം സെമീറിന്റെ കാറിലാണ് യാത്ര. ആദ്യ ലക്ഷ്യസ്ഥാനം മദീനയാണ്. അവിടെ ളുഹർ നമസ്കാരത്തിന് എത്തണം. ഞങ്ങളുടെ വാഹനം ഉമ്മുദൂം-മഹദ് പാതയിലേക്ക് പ്രവേശിച്ചതോടെ മരുഭൂയാത്രയിലെ വ്യത്യസ്ത കാഴ്ചകളിലേക്ക് മിഴി തുറക്കുകയായി. ഒരാഴ്ചയായി നിർത്താതെ പെയ്ത മഴയിൽ റോഡിന്റെ ഇരുവശത്തും കണ്ണത്താദൂരം കായൽ പോലെ വിശാലമായ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുന്നു. ഈ റൂട്ടിൽ റോഡിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലാണ് ഭീമാകാരമായ അൽ വഅബ ഗർത്തം സ്ഥിതിചെയ്യുന്നത്. വാഹനം അങ്ങോട്ട് തിരിച്ചു.​ 2 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വും 800ലധികം അ​ടി ആഴവുമുണ്ടെന്ന് അനുമാനിക്കുന്ന ഈ ഗർത്തത്തെ ക

താഇഫ് റേസാപ്പൂവിന്റെ സ്വന്തം നാട്

താഇഫ് പുഷ്പമേള വെള്ളിയാഴ്ച അവസാനിക്കും എന്ന വാർത്ത കണ്ടാണ് ഞങ്ങൾ അങ്ങോട്ട് പുറപ്പെട്ടത്. തായിഫ് ബുർജ് മസ്ജിദിൽ നിന്നും ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങി. റോസാപ്പൂമേള നടക്കുന്ന റുദ്ദഫ് പാർക്കിലേക്ക് വൈകുന്നേരം പോകാം എന്ന് കരുതി നേരെ പോയത് കമാലിയ റോസ് ഫാക്ടറിയിലേക്കായിരുന്നു. ഫാക്ടറിയുടെ പരിസരം മുഴുവൻ പനിനീർപ്പൂവിന്റെ സുഗന്ധം അലയടിക്കുയാണ്. റോസാ പുഷ്പത്തിൽ നിന്നുള്ള എല്ലാവിധ സുഗന്ധദ്രവ്യങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം ഈ വർഷം മാർച്ച്-ഏപ്രിൽ മാസം 30 കോടി റോസാപ്പൂക്കളാണ് താഇഫിൽ ഉത്പാദിപ്പിച്ചത്. പ്രതിവർഷം 55 കോടിയിലധികം പുഷ്പങ്ങൾ ഇവിടെ വിളവെടുക്കുന്നുണ്ടത്രേ. തായിഫിൽ ഉത്പാദിപ്പിക്കുന്ന റോസാ പുഷ്പങ്ങൾ ഫാക്ടറിക്കുള്ളിൽ നിരനിരയായി നിൽക്കുന്ന ഡിസ്റ്റിലറിയിൽ നിക്ഷേപിച്ച് പ്രത്യേക അനുപാതത്തിൽ തീ കത്തിക്കുകയാണ്. അതിൽ നിന്ന് ഉണ്ടാകുന്ന നീരാവി തണുപ്പിച്ച് പൈപ്പിലൂടെ കൂടിന് അപ്പുറത്തുള്ള ബോട്ടിലുകളിൽ തുള്ളി തുള്ളികളായി ഉറ്റി വീഴുന്നു. ഇതാണ് പിന്നീട് സ്പ്രേയും ലോഷനും റോസ് വാട്ടറും പെർഫ്യൂമും സോപ്പും മറ്റ് ഉൽപ്പന്നങ്ങളുമായി ലോക മാർക്കറ്റിൽ എത്തുന്നത്. ഉൽപ്പന്നങ്ങൾ ന്യായമായ വിലക്ക

അൽ ഖുർമ സംഗമം

തൂതപ്പുഴയുടെ കരയിൽ സൗദി ഗ്രാമം. ഓർമകളിൽ അൽഖുർമയുടെ ആതിഥ്യം. ഓർമകൾക്ക് മുമ്പിൽ മറവി തോറ്റോടിയ ദിനമായിരുന്നു അവർക്ക് കഴിഞ്ഞ ഞായറാഴ്ച. വർഷങ്ങൾക്കു മുമ്പ് ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ വിശ്രമിക്കുന്നവരും പ്രവാസാനുഭവ പാഠത്തിലൂടെ നാട്ടിൽ ജീവിതം കരുപ്പിടിപ്പിച്ചവരുമായ സൗദിയിലെ അൽ ഖുർമയിൽ ജോലി ചെയ്തിരുന്ന മുൻ പ്രവാസികൾ പെരിന്തൽമണ്ണ ഏലംകുളം തൂതപ്പുഴയുടെ തീരത്തെ ഇ.എം.എസ് സമുച്ചയത്തിൽ 'ബി ഫോർ 2023' എന്ന പേരിൽ സംഗമിച്ചപ്പോൾ അവിടെ ഓർമയിലെ അൽ ഖുർമ പുനരാവിഷ്കരിക്കുകയായിരുന്നു. ഗേറ്റ് കടന്ന് ചെല്ലുമ്പോൾ തന്നെ കാണുന്നത് അൽ ഖുർമയിലേക്ക് സ്വാഗതം എന്നെഴുതിയ ബാനറായിരുന്നു. തായിഫിനടുത്ത തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ചെറുപട്ടണമാണ് അൽ ഖുർമ. നാല് പതിറ്റാണ്ടുകൾക്കു മുമ്പ് തൊഴിൽ തേടി സഊദി അറേബ്യയിലേക്ക് വിദേശികൾ വന്നുതുടങ്ങിയ കാലം മുതൽ മലയാളി സാന്നിധ്യമുള്ള ഒരു പ്രദേശം. പുതുതായി ഒരാൾ ജോലിയാവശ്യാർഥം വന്നാലും നാട്ടിൽ പോകുന്നതും ലീവ് കഴിഞ്ഞ് തിരിച്ച് വരുന്നതും പരസ്പരം എല്ലാവരും അറിയുന്നതുമായ ഖുർമയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന പഴയ സൗഹൃദങ്ങളുടെ ആ മനോഹര കാലം. മൊബൈൽ ഫോണുകളോ മറ്റ് സ

വഴിതെറ്റിയ യാത്രയിലെ വിസ്മയ കാഴ്ചകൾ

Image
ഹജ്ജ് സീസൺ ആകുന്നതോടെ തസ്രീഹ് (അനുമതി പത്രം) ഉള്ളവർക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനം. ഖുർമയിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന രണ്ട് പ്രധാന റോഡുകളും മക്ക വഴിയാണ്. പിന്നെയുള്ളത് ട്രൈലറുകൾ വിഹരിക്കുന്ന ജുമൂം റോഡാണ്. ഹജ്ജ് കഴിയുന്നത് വരെ ഈ റോഡാണ് ആശ്രയം. റൂംമേറ്റ് ശമീർ വയനാടിന്റെ ഭാര്യാസഹോദരനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാനാണ് ഞങ്ങൾ ജിദ്ദയിലേക്ക് പോകുന്നത്. ഖുർമ-തുർബ എക്സിറ്റിലെ ഫ്ലൈ ഓവറിൽ നിന്ന് എക്സ്പ്രസ് ഹൈവേയിലേക്ക് തിരിയാനിരിക്കുമ്പോഴാണ് ഈ റോഡ് നേരേ പോയാൽ എവിടെയെത്തും എന്ന സംശയമുദിച്ചത്. എന്നാൽ അത് നോക്കിയിട്ട് തന്നെ ബാക്കികാര്യം എന്ന് പറഞ്ഞ് ശമീർ ഹൈവേയിലേക്ക് കയറാതെ കാർ നേരെ വിട്ടു. രാത്രി 10 മണിക്ക് എയർപോർട്ടിൽ എത്തിയാൽ മതി. സമയം മൂന്നര ആയതേയുള്ളൂ. ഇഷ്ടം പോലെ സമയമുണ്ട്. കുറച്ച് സഞ്ചരിച്ചപ്പോഴാണ് ഇത് അശീറയിലേക്കുള്ള റോഡാണെന്ന് മനസ്സിലായത്. മുമ്പൊരിക്കൽ ഇവിടെ വന്നിട്ടുണ്ടെങ്കിലും രാത്രിയായതിനാൽ വ്യക്തതയില്ലായിരുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള ചെറിയൊരു അങ്ങാടി. ഉച്ചമയക്കം കഴിഞ്ഞ് കടകൾ ഉണർന്ന് വരുന്നതേയുള്ളൂ. ഗൂഗിൾ മാപ്പിൽ ജിദ്ദ ഇന്റർനാഷണൽ എയർപോർട്ട് എന്ന് സെർച്ച് ചെയ്തപ്പോൾ കാണിച്ച