മലപ്പുറം ജില്ല ജിദ്ദ കെഎംസിസിയുടെ മീഡിയ വിങ്ങിൽ നിന്നാണ് 2015-ൽ Forum for Innovative Thoughts (ഫിറ്റ്) എന്ന ആശയം ഉൽഭവിക്കുന്നത്. സാമ്പ്രദായിക സംഘടനാ ശൈലികളിൽ നിന്ന് വേറിട്ട പ്രവർത്തന രീതിയിലൂടെയാണ് ഫിറ്റ് സഞ്ചരിക്കുന്നത്. വ്യക്തമായ ചട്ടക്കൂടിൽ അജണ്ടകൾ രൂപീകരിച്ച് സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി പ്രവർത്തിക്കുകയാണ് ഈ കൂട്ടായ്മ. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വേണ്ടി നടത്തുന്ന പഠന ക്ലാസുകളിലൂടെ ധിഷണ ശാലികളും ചരിത്രബോധവുമുള്ള പ്രതിഭകളെ സൃഷ്ടിച്ച് സ്വത്വ രാഷ്ട്രീയത്തെ നയിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ഫിറ്റിന്റെ ലക്ഷ്യം. 

പരിസ്ഥിതി,കൃഷി,ആരോഗ്യം,വിദ്യാഭ്യാസം,പാർട്ടി ശാക്തീകരണം തുടങ്ങി വൈവിധ്യമായ വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്. വർഷങ്ങൾക്കുമുമ്പ് പത്രപ്രവർത്തകനും പ്രഭാഷകനുമായ Shareef Sagar ആണ് ക്ലാസുകൾക്ക് തുടക്കം കുറിക്കുന്നത്. വിജയകരമായ മൂന്ന് ബാച്ചുകൾക്ക് ശേഷം നാലാം ബാച്ചാണ് ഇപ്പോൾ നടന്നുവരുന്നത്. അതിൽ നേതൃസ്മൃതി പരമ്പരയിൽ നേതാക്കളിലൂടെ എന്ന ശീർഷകത്തിൽ ഒരു ക്ലാസ് എടുക്കാൻ ഇന്നലെ അവസരം ലഭിച്ചു. 

വിജ്ഞാന ദാഹികളായ പ്രഗൽഭരായ വിദ്യാർത്ഥികളെ കൊണ്ട് പ്രൗഢമായിരുന്നു സദസ്സ്. അവരെ അഭിസംബോധന ചെയ്യാൻ ലഭിച്ച അവസരത്തെ സംഘടനാ ജീവിതത്തിലെ വലിയ അംഗീകാരവും സൗഭാഗ്യവുമായി കാണുകയാണ്. 

ഫിറ്റ് സ്കൂളിലെ പഠിതാവും പ്രമുഖ എഴുത്തുകാരനുമായ A P Anwar Wandoor എഴുതിയ പ്രവാസാനുഭവ കഥകളുടെ സമാഹാരമായ "മരുഭൂമിയിലെ മഴയടയാളങ്ങൾ" എന്ന പുസ്തകം അദ്ദേഹത്തിൽ നിന്നുതന്നെ കൈപ്പറ്റിയത് വിലമതിക്കാനാവാത്ത സമ്മാനമായി. 


പ്രിയ സുഹൃത്തും ഫിറ്റ് സെക്രട്ടറിയേറ്റ് അംഗവുമായ Noufal Ulladanന്റെ നിരന്തരമായ സമ്മർദ്ദവും ഗുരുതുല്യനായ Musthafa Vakkaloor സാഹിബിന്റെ പ്രചോദനവുമാണ് എന്നെ ഫിറ്റിലെത്തിച്ചത്. ജന.സെക്ര. ഇസ്ഹാഖ് പൂണ്ടോളി, നാസർ മമ്പുറം, Jamsheer Kv ജാഫർ വെന്നിയൂർ, ഫൈറൂസ്, അഫ്സൽ, ബഷീറലി, അബു കട്ടുപ്പാറ, മുസ്തഫ കെ.എൻ.എ ലത്തീഫ് എന്നിവർ അംഗങ്ങളായ സെക്രട്ടറിയേറ്റാണ് ഫിറ്റിനെ ഫിറ്റാക്കുന്നത്. അഭിനന്ദനങ്ങൾ പ്രിയരേ....

.....✍️ഫൈസൽ മാലിക്

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)