മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)




 ഫൈസൽ മാലിക് വി.എൻ - എ.ആർ.നഗർ
Wtsap: +919061458360


 1. 1906-ൽ സർവ്വേന്ത്യാ മുസ്‌ലിംലീഗ് രൂപീകരിച്ചപ്പോഴും സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ആയപ്പോഴും 'മുസ്‌ലിംലീഗ്' എന്ന പേരിൽ മാറ്റമുണ്ടായില്ല. രൂപീകരണയോഗത്തിൽ ഈ പേര് നിർദേശിച്ചത് ആരായിരുന്നു?
  Ans : സർ മിയാൻ മുഹമ്മദ് ഷാഫി (പഞ്ചാബ്)

2. ഒരിക്കൽ കേരളം സന്ദർശിക്കാനെത്തിയ ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്രഗത്ഭ പരിഭാഷകൻ കൂടിയായ കെ.എം സീതി സാഹിബായിരുന്നു. പ്രസംഗത്തിനിടെ ഗാന്ധിജി പറഞ്ഞ "Water, water, every where, Nor any drop to drink" എന്ന വാചകത്തിന് സീതി സാഹിബിന്റെ പരിഭാഷ എന്തായിരുന്നു?
Ans : വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പാനില്ലത്രെ

3. രണ്ടാം ലോകമഹായുദ്ധ കാലത്തെ വറുതിയിൽനിന്ന് പാവങ്ങളെ രക്ഷിക്കാൻ കോഴിക്കോട് സ്വന്തമായി ന്യായവില ഷോപ്പ് ആരംഭിച്ചത് ആരാണ്?
Ans :  സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ

4. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങൾ കേരള സർക്കാരിന്റെ രണ്ട് ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. അവ ഏതെല്ലാം? 
Ans :  മലപ്പുറം സ്പിന്നിങ് മിൽ ചെയർമാൻ,
 കേരള വഖഫ് ബോർഡ് മെമ്പർ.

5. കോഴിക്കോട് നഗരസഭയെ കോർപ്പറേഷനാക്കി ഉയർത്താനുള്ള പ്രമേയം അവതരിപ്പിച്ചതാര്?
Ans : സി.എച്ച് മുഹമ്മദ് കോയ സാഹിബ്

6. മുനീറെമില്ലത്ത് എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന മുസ്‌ലിംലീഗ് നേതാവ്?
Ans : പ്രൊഫ:കെ.എം കാദർ മൊയ്തീൻ സാഹിബ് 

7. കേരളത്തിൽ അംഗനവാടികൾക്ക് തുടക്കമിട്ട വിദ്യാഭ്യാസമന്ത്രി? 
Ans : ചാക്കീരി അഹമ്മദ് കുട്ടി

8. ഖാഇദെഅഅ്സം മുഹമ്മദലി ജിന്നാ സാഹിബ് സർവ്വേന്ത്യാ മുസ്‌ലിംലീഗിൽ ചേർന്ന വർഷം?
Ans : 1913

9. 1980ലെ ഭാഷാസമരത്തിൽ മഞ്ചേരി കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിൽ പോലീസുകാർ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പ്രസ്തുത സ്വകാര്യ അന്യായം ഫയൽ ചെയ്തത് ആരായിരുന്നു?
Ans : പി.കെ കുഞ്ഞാലിക്കുട്ടി

10. പ്രമുഖ മുസ്‌ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ ഒരാളുടെ ആത്മകഥയാണ് 'നേര്‍ക്കുനേരെ ഒരു ജീവിതം' ആരുടെ?
Ans : കെ.എം സൂപ്പി (പാനൂർ)

11.  1961ലാണ് കെ.എം സീതിസാഹിബ് അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?
Ans : മുഖ്യമന്ത്രി പട്ടം താണുപിള്ള

12. കോഴിക്കോട് നഗരസഭയെ കോർപ്പറേഷനാക്കി നിയമസഭ പാസാക്കിയപ്പോൾ നിയമമാക്കാനുള്ള ബില്ലിൽ സ്പീക്കറെന്ന നിലയിൽ ഒപ്പുവച്ചത് ആര്?
Ans : സി.എച്ച് മുഹമ്മദ് കോയ സാഹിബ്

13. ഐക്യകേരളം നിലവിൽ വരുന്നതിനുമുമ്പ് കേരള സ്റ്റേറ്റ് മുസ്‌ലിംലീഗ് എന്ന പേരിൽ തിരു-കൊച്ചിയിൽ ഒരു അരാഷ്ട്രീയ സംഘടന പ്രവർത്തിച്ചിരുന്നു.1956ൽ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നിലവിൽവന്നതോടെ ആ സംഘടന പേര് മാറ്റുകയായിരുന്നു. തെക്കൻ കേരളത്തിൽ ഇന്നും സജീവമായി പ്രവർത്തിക്കുന്ന പ്രസ്തുത സംഘടനയുടെ പേര്?
Ans : കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ

14.  1968-ൽ കോഴിക്കോട് നടന്ന ചരിത്രപ്രസിദ്ധമായ സമ്മേളനത്തിൽ വെച്ചാണ് മുസ്‌ലിംലീഗ്, മലപ്പുറം ജില്ലാ രൂപീകരണ പ്രമേയം പാസാക്കുന്നത്. പ്രസ്തുത സമ്മേളനനഗരിയുടെ പേരെന്തായിരുന്നു?
Ans : ചേരമാൻ പെരുമാളാബാദ്

15.  1943-ൽ പൊന്നാനിയിൽ നടന്ന എംഎസ്എഫ് സമ്മേളനത്തോടെയാണ് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് മുസ്‌ലിംലീഗിന്റെ നേതൃനിരയിൽ സജീവമായത്. അന്ന് സേട്ട് സാഹിബിന്റെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് ആരായിരുന്നു?
 Ans :  കെ.എം സീതി സാഹിബ്

16.  1943-ൽ പൊന്നാനിയിൽ നടന്ന എംഎസ്എഫിന്റെ മഹാസമ്മേളനത്തിൽ സ്വാഗതം പറഞ്ഞ എംഎസ്എഫ് പൊന്നാനി താലൂക്ക് സെക്രട്ടറി പിൽക്കാലത്ത് കേരള ഹൈക്കോടതി ജഡ്ജിയായി. ആരാണിത്?
Ans : ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ

17. ഒരു പ്രമുഖ മലയാളം ചാനൽ നടത്തിയ അഭിമുഖത്തിൽ ഒന്നാമതായി ഞാനൊരു മുസ്‌ലിമും രണ്ടാമതായി മുസ്‌ലിംലീഗുകാരനും മൂന്നാമതായി ഇന്ത്യക്കാരനുമായതിൽ അഭിമാനം കൊള്ളുന്നു എന്ന് പറഞ്ഞ മുസ്‌ലിംലീഗ് നേതാവ്?
Ans :  ഇ. അഹമ്മദ്

18. മുസ്‌ലിംലീഗിന് ശക്തമായ രാഷ്ട്രീയ അടിത്തറയുണ്ടായിരുന്ന തിരുവിതാംകൂറില്‍ നിന്ന് പലതവണ പാർട്ടിക്ക് എംഎൽഎമാർ ഉണ്ടായിട്ടുണ്ട്. കേരള നിയമസഭയിൽ തിരുവതാകൂറിൽ നിന്നുള്ള ആദ്യ ലീഗ് എംഎൽഎ ആരായിരുന്നു?
Ans : ഹക്കീംജി (1967,കഴക്കൂട്ടം)

19. മൗലാനാ മുഹമ്മദലി ജൗഹറിനെക്കുറിച്ച് കെ.എം സീതി സാഹിബ് എഴുതിയ സമ്പൂർണ്ണ ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ച സ്ഥാപനം ഏത്? 
Ans : നാഷണൽ ബുക്ക് സ്റ്റാൾ (എൻ.ബി.എസ്)

20. കെ.എം സീതിസാഹിബ് രണ്ടു തവണ കൊച്ചി നിയമസഭാംഗമായിട്ടുണ്ട്. രണ്ടു തവണയും എതിരില്ലായിരുന്നു. ഏത് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്? 
 Ans :  കൊടുങ്ങല്ലൂർ

21. മണ്ഡലത്തിൽ നേരിട്ട് വന്ന് പ്രചരണം നടത്താതെ തെരഞ്ഞെടുക്കപ്പെട്ട ഖാഇദെമില്ലത്തിനെ കുറിച്ച്, ചന്ദ്രനിലാണ് തെരഞ്ഞെടുപ്പെങ്കില്‍ അവിടെ ചെല്ലാതെയും ഖാഇദെമില്ലത്ത് വിജയിക്കുമായിരുന്നു എന്നുപറഞ്ഞ രാഷ്ട്രീയ നേതാവ്?
Ans : എം.കരുണാനിധി

22.  1930-ല്‍ മഹാത്മഗാന്ധിക്ക് തലശ്ശേരിയില്‍ നല്‍കപ്പെട്ട സ്വീകരണവേദിയിലും ഭോപ്പാല്‍ രാജാവിന് നല്‍കപ്പെട്ട സ്വീകരണവേദിയിലും പങ്കെടുത്ത ബാലനായ ഈ കൊച്ചുമിടുക്കൻ പിന്നീട് മുസ്‌ലിംലീഗിന്റെ സമുന്നത നേതാവായി മാറി. ആരാണിദ്ദേഹം?
Ans :  ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്

23.  ഉത്തരേന്ത്യയിലെ പല കോര്‍പറേഷനുകളിലും നഗരസഭകളിലും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന് ജനപ്രതിനിധികൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു കോര്‍പറേഷന്റെ മേയര്‍ സ്ഥാനവും ലീഗിനായിരുന്നു. കോര്‍പറേഷന്റെ പേര് പറയുക?  
Ans : മീററ്റ്‌ (ഉത്തർപ്രദേശ്-മുഹമ്മദ്‌ അഷ്‌റഫ്‌)

24. 1948 മാർച്ച് 10ന് രാജാജി ഹാളിൽ പി.കെ മൊയ്തീൻ കുട്ടി അവതരിപ്പിച്ച "മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കായി മുസ്‌ലിംലീഗ് തുടരണം" എന്ന പ്രമേയത്തിന്മേല്‍ എത്ര മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയാണ് നടന്നത്?
Ans : പത്ത് മണിക്കൂർ

25. 1948 മാർച്ച് 10ന് ചേർന്ന കൗൺസിൽ യോഗത്തിൽ വച്ച് മുസ്‌ലിംലീഗ് തുടരണം എന്ന പ്രമേയം വോട്ടിനിട്ടപ്പോള്‍ എത്രപേർ അനുകൂലിച്ചു. എത്ര പേർ എതിർത്തു?
Ans :  37പേര്‍ അനുകൂലിച്ചു.14പേര്‍ എതിര്‍ത്തു.

26. 1987ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥി അഡ്വ.ഹസനുസ്സമാൻ കോൺഗ്രസിനെയും സിപിഎമ്മിനെയും തോൽപ്പിച്ച് 20000ലേറെ വോട്ടുകൾക്ക് വിജയിക്കുകയുണ്ടായി. അദ്ദേഹം വിജയിച്ച മണ്ഡലം ഏതായിരുന്നു?
Ans : 24 പർഗാന

27. സർവ്വേന്ത്യാ മുസ്‌ലിംലീഗ് കേന്ദ്ര അസംബ്ലി പാർട്ടി ഉപനേതാവായ ലിയാഖത്തലിഖാന്റെ കോഴിക്കോട്ടെ സ്വീകരണത്തിൽ msfനെ പ്രതിനിധീകരിച്ച് സംസാരിച്ചത് ആരായിരുന്നു? 
Ans :  സി.എച്ച് മുഹമ്മദ് കോയ

28. ആൾഇന്ത്യാ മുസ്‌ലിം സ്റ്റുഡന്റ് ഫെഡറേഷന്റെ ആദ്യ(1937) അഖിലേന്ത്യാ ജനറൽസെക്രട്ടറി?
Ans : മുഹമ്മദ് നുഅ്മാൻ 

29. കേരള സംസ്ഥാന മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC) ചെയർമാനായി നിയമിതനായ വ്യക്തിയാര്?
Ans : അഡ്വ. ടി.എം സാവാന്‍ കുട്ടി (1969)

30. മലബാർ ജില്ലാ എംഎസ്എഫ് ജനറൽസെക്രട്ടറിയും പിന്നീട് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ ജനറൽ സെക്രട്ടറിയുമായ വ്യക്തി?
Ans : കെ.പി ഉസ്മാൻ സാഹിബ്

31. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലംതൊട്ട് നരസിംഹറാവുവിന്റെ കാലം വരെ പത്ത് പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തില്‍ പാർലമെന്റ് മെമ്പർ എന്ന അപൂർവ്വ നേട്ടത്തിനുടമയായ മുസ്‌ലിംലീഗ് എം.പി? 
Ans :  ഇബ്രാഹിം സുലൈമാൻ സേട്ട്

32. ഇറാഖും ഇറാനും തമ്മില്‍ 1980 മുതൽ1988 വരെ നടന്ന യുദ്ധമവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് ചുമതലപ്പെടുത്തിയ മധ്യസ്ഥ സംഘത്തില്‍ അംഗമായിരുന്ന മുസ്‌ലിംലീഗ് എം.പി?
Ans :  ഇബ്രാഹിം സുലൈമാൻ സേട്ട്

33. ലണ്ടനിലെ പ്രശസ്തമായ ലിങ്കൻസ് ഇന്നിലാണ് (Lincoln's Inn) മുഹമ്മദലി ജിന്നാ സാഹിബ് നിയമപഠനത്തിനു ചേർന്നത്. അതിന് അദ്ദേഹം പറഞ്ഞ കാരണം എന്തായിരുന്നു?
Ans : അവിടെ മുഖ്യകവാടത്തിൽ മഹാന്മാരുടെ പട്ടികയിൽ മുഹമ്മദ് നബി(സ്വ)യുടെ പേര് എഴുതി വെച്ചിരിക്കുന്നു.

34. പശ്ചിമ ബംഗാളിലെ അജയ് മുഖർജി മന്ത്രിസഭയിൽ അംഗമായ മുസ്‌ലിംലീഗ് പ്രതിനിധി? 
Ans : അഡ്വ. എ.കെ.എം ഹസനുസ്സമാൻ 

35. വിശുദ്ധ കഅ്ബ കഴുകുന്ന ചടങ്ങില്‍ ഏറ്റവുമധികം തവണ പങ്കെടുത്ത മലയാളി?
Ans : ഇ.അഹമ്മദ്

36. ലോകപ്രശസ്ത സൂഫിയായ ഇബ്രാഹീം ഇബ്നുഅദ്ഹമിന്റെ ജീവിതത്തെ ആസ്പദമാക്കി സി.എച്ച് മുഹമ്മദ്കോയ സാഹിബ് രചിച്ച നാടകത്തിന്റെ പേരെന്ത്?
Ans : വഴിയമ്പലം

37. സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ പല നേതാക്കൻമാരെയും സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ. മുസ്‌ലിം ഗോഖലെ എന്നറിയപ്പെട്ട വ്യക്തിയാര്?
Ans :  മുഹമ്മദലി ജിന്നാ സാഹിബ്

38. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷൻ എന്നീ സ്ഥാനങ്ങള്‍ ഒന്നിച്ച് വഹിച്ച നേതാവ്?
Ans : ഇബ്രാഹിം സുലൈമാൻ സേട്ട്

39. കേരള രാഷ്ട്രീയത്തിലെ പ്രമുഖ പാർട്ടിയായ മുസ്‌ലിംലീഗ് തുടർച്ചയായി എത്രവർഷം സംസ്ഥാന ഭരണത്തിൽ ഇരുന്നിട്ടുണ്ട്?
Ans :  13 വർഷം (1967-79)

40. ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന് 'മെഹബൂബെമില്ലത്ത്' എന്ന വിശേഷണം നൽകിയത് ആര്?
Ans : സി.എച്ച് മുഹമ്മദ് കോയ സാഹിബ്

41. ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിൽ അംഗമായ ഏക മുസ്‌ലിംവനിത മുസ്‌ലിംലീഗ് പ്രതിനിധിയായിരുന്നു. അവരുടെ പേരെന്താണ്?
Ans : ബീഗം അയിസാസ് റസൂൽ

42. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക-രാഷ്ട്രീയ വിഹായസ്സില്‍ അതുല്യ കാന്തിയോടെ കത്തിജ്വലിച്ച് നിന്ന കെ.എം സീതി സാഹിബിന്റെ 'കെ.എം' എന്നതിന്റെ ഫുൾ നെയിം?
Ans :  കോട്ടപ്പുറത്ത് മുഹമ്മദ്

43. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പ്രഥമ ജനറൽ സെക്രട്ടറി മെഹബൂബ് അലിബേഗ് ആയിരുന്നു. രണ്ടാമത്തെ ജനറൽ സെക്രട്ടറി ആരായിരുന്നു?
Ans : കെ.എം സീതി സാഹിബ്

44. 'ദ ഹോണറബിൾ എവർഗ്രീൻ മെമ്പർ' എന്ന് പാർലമെന്റിലെ അനുമോദനചടങ്ങിൽ രാഷ്ട്രപതി ആർ.വെങ്കിട്ടരാമൻ വിശേഷിപ്പിച്ച മുസ്‌ലിംലീഗ് എം.പി?
Ans : ബി.വി അബ്ദുല്ലക്കോയ

45. മുസ്‌ലിംലീഗിന്റെ പ്രതിനിധിയായിട്ടാണ് സീതിസാഹിബ് സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്തതെങ്കിലും ആ സ്ഥാനമേറ്റെടുക്കാന്‍ പറ്റിയ മറ്റൊരാള്‍ അന്ന് കേരളത്തിലെ ഒരു പാര്‍ട്ടിയിലുമുണ്ടായിരുന്നില്ല എന്ന് പറഞ്ഞത് ആരാണ്?
Ans : സഹോദന്‍ അയ്യപ്പൻ

46. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ ബാനറിൽ ആദ്യമായി കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട വനിത?
Ans : സി.സീനത്ത് (കണ്ണൂർ-2020)

47. വയനാട് ജില്ലയിലെ മാനന്തവാടി (വടക്കേ വയനാട്) മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച ദളിത് ലീഗ് നേതാവ്?
Ans : പി.ബാലൻ-2006

48. ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയ മുസ്‌ലിംലീഗ് നേതാവ് ആര്?
Ans :  സി.ടി അഹമ്മദലി
(1980-2011,കാസർഗോഡ്)

49. കൊച്ചി കോര്‍പ്പറേഷന്റെ മേയറായിരുന്ന മുസ്‌ലിംലീഗ് നേതാവ്?
Ans : കെ.എം ഹംസക്കുഞ്ഞ്
(നിയമസഭാ ഡെ:സ്പീക്കറും ആയിട്ടുണ്ട്)

50. 1962-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിൽ ഖായിദെമില്ലത്തും കോഴിക്കോട് സി.എച്ചും മത്സരിച്ചു. പൊന്നാനി മണ്ഡലത്തിൽ മത്സരിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥി?
Ans :  കെ.എം അലിക്കുഞ്ഞി

51. "മലയാളത്തിന്റെ വശ്യവജസ്സ്" എന്ന് സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ വിശേഷിപ്പിച്ച മുസ്‌ലിംലീഗ് നേതാവ്?
Ans : എം.പി അബ്ദുസമദ് സമദാനി

52. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവത്തിൽ മാപ്പിളകലകൾ ഉൾപെടുത്തണമെന്ന നിർദ്ദേശം വെച്ച ബോർഡ് അംഗം ആര്?
Ans :  നൗഷാദ് മണ്ണിശ്ശേരി

53. 1974ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച മുസ്‌ലിംലീഗ് ഒരു മണ്ഡലത്തില്‍ വിജയിക്കുകയുണ്ടായി.  ഏതായിരുന്നു ആ മണ്ഡലം?
Ans :  ഫിറോസാബാദ്

54. പണ്ഡിറ്റ് നെഹ്റുവിനെ പരാമർശിച്ച് ബി.പോക്കർ സാഹിബ് പ്രസംഗിച്ചതിനെ തുടർന്ന് മുസ്‌ലിംലീഗിനെതിരെ മാതൃഭൂമിയും ഇന്ത്യൻ എക്സ്പ്രസ്സും മുഖപ്രസംഗം എഴുതി.കോൺഗ്രസ് ഭരിക്കുന്ന നഗരസഭ പ്രമേയം പാസാക്കി.ഈ സമ്മേളനം നടന്നത് എവിടെയായിരുന്നു?
Ans :  പാലക്കാട് -1953

55. സി.എച്ചിന്റെ ഓർമകളെ മുൻനിർത്തി രചിച്ചതാണ് 'അത്തോളിയുടെ ഗദ്ഗദം' എന്ന കവിത. ഇതിന്റെ രചന നിർവഹിച്ച പ്രശസ്ത കവിയുടെ പേരെന്താണ്?
Ans :  യൂസഫലി കേച്ചേരി

56. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് തുടക്കം കുറിക്കുന്നത് കോഴിക്കോട് നഗരസഭയിലൂടെയാണ്. ഏതു വർഷമാണ് സി.എച്ച് ആദ്യമായി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്?
Ans :  1952 (കുറ്റിച്ചിറ വാർഡ്)

57. ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച,രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സ് ചാനൽ നടപ്പാക്കിയ വിദ്യാഭ്യാസമന്ത്രി ആര്?
Ans :  ഇ.ടി മുഹമ്മദ് ബഷീർ

58. എം.പി അബ്ദുസമദ് സമദാനിയെ കൂടാതെ രാജ്യസഭയിലും ലോക്സഭയിലും നിയമസഭയിലും അംഗമായ മുസ്‌ലിംലീഗ് നേതാക്കൾ?
Ans : ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് 
എ.കെ.എ അബ്ദുസ്സമദ് സാഹിബ് (തമിഴ്നാട്)

59. മുൻ എംഎൽഎ സി.മമ്മുട്ടി ആദ്യമായി മത്സരിച്ച നിയമസഭാ മണ്ഡലം ഏത്?
Ans :  കൽപ്പറ്റ (1987)

60. സ്കൂളുകളിൽ കമ്പ്യൂട്ടർ പഠനത്തിന്റെ ഭാഗമായി കമ്പ്യൂട്ടർ ടെക്സ്റ്റുകൾ കൊണ്ടുവന്ന വിദ്യാഭ്യാസമന്ത്രി ആരായിരുന്നു?
Ans :  അഡ്വ.നാലകത്ത് സൂപ്പി

61.  1988ൽ പശ്ചിമബംഗാളിലെ ചരിത്രപ്രസിദ്ധമായ ഒരു മസ്‌ജിദില്‍ നമസ്‌കരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നൂറുക്കണക്കിന്‌ മുസ്‌ലിംലീഗ്‌ പ്രവര്‍ത്തകരെ സിപിഎം സർക്കാർ നിഷ്ഠൂരമായി വെടിവെച്ച്‌ കൊല്ലുകയുണ്ടായി.ഏതായിരുന്നു ആ മസ്ജിദ്?
Ans :  മുര്‍ഷിദാബാദ്‌ ജില്ലയിലെ 'ഖത്‌റ' മസ്ജിദ് -1988 ജൂൺ 24

62. 'മാപ്പിള മുസ്‌ലിംസ്‌ ഓഫ്‌ കേരള' എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ ഡോ: റോളണ്ട് മില്ലര്‍ കേരള മുസ്‌ലിം സമുദായത്തില്‍ പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കിയ വ്യക്തി എന്ന് വിശേഷിപ്പിച്ചത് ആരെക്കുറിച്ചാണ്?
Ans :  സി.എച്ച് മുഹമ്മദ് കോയ

63. കേരളത്തിലാദ്യമായി ദളിത് വിഭാഗങ്ങളില്‍ പെടുന്ന ഒരാളെ വൈസ് ചാന്‍സലറായി നിയമിച്ച വിദ്യാഭ്യാസമന്ത്രി ആര്?
Ans : സി.എച്ച് മുഹമ്മദ് കോയ സാഹിബ്
(ഡോ.അയ്യപ്പൻ കേരള സര്‍വകലാശാല)

64. മുസ്‌ലിംലീഗിന്റെ സർവ്വീസ് സംഘടനയായ എസ്.ഇ.യുവിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റ്?
Ans : എം.സി വടകര
(എം.സി ഇബ്രാഹിം)

65. മുനവ്വറലി ശിഹാബ് തങ്ങളുടെയും പികെ ഫിറോസിന്റെയും നേതൃത്വത്തിൽ യൂത്ത്‌ലീഗ് കർമ്മ രംഗത്തിറക്കിയ ദുരന്ത നിവാരണ സേനയായ "വൈറ്റ് ഗാർഡ്" എന്ന സന്നദ്ധസംഘത്തെ നാടിനു സമർപ്പിച്ച വർഷം ഏത്?
Ans : 2018 (ഡിസംബർ 24)

66. 1970 മാർച്ച് 28-ന് കോഴിക്കോട്ട് ചന്ദ്രികക്ക് വേണ്ടി പുതുതായി നിർമിച്ച മൂന്നുനില കെട്ടിടം ഉദ്ഘാടനം ചെയ്തത്  ആരായിരുന്നു?
Ans : കേരള ഗവർണ്ണർ വി.വിശ്വനാഥൻ

67. 1970 മാർച്ച് 28-ന് കോഴിക്കോട്ട് ചന്ദ്രികക്ക് വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?
Ans : കേരള മുഖ്യമന്ത്രി സി.അച്യുതമേനോൻ

68. തന്റെയും ഇ.കെ നായനാരുടെയും വിദ്യാഭ്യാസയോഗ്യത എൽ.പിയാണെന്ന് ഒരു ദിവസം നിയമസഭയിൽ സീതിഹാജി. അദ്ദേഹം പറഞ്ഞ എൽ.പിയുടെ പൂർണ്ണരൂപം എന്തായിരുന്നു? 
Ans : ലോക പരിചയം

69. രാഷ്ട്രീയം മാന്യന്മാരുടെ കളിക്കളമാണ് എന്ന് പറഞ്ഞത് ആരാണ്? 
Ans : മുഹമ്മദലി ജിന്നാ സാഹിബ്

70. അഖിലേന്ത്യാലീഗ് മുസ്‌ലിംലീഗിൽ ലയിച്ചതിനെ തുടർന്ന് മുസ്‌ലിം യൂത്ത്ലീഗും പുനഃസംഘടിപ്പിച്ചു. ശേഷം ആരായിരുന്നു യൂത്ത് ലീഗ് പ്രസിഡന്റ്, സെക്രട്ടറിമാർ?
Ans : പി.കെ.കെ ബാവ പ്രസിഡണ്ട് 
സി.മോയിൻകുട്ടി ജന:സെക്രട്ടറി (August 1985)

71.  1948-ൽ നടന്ന തിരുവിതാംകൂർ സ്റ്റേറ്റ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് എത്ര സീറ്റുകൾ നേടി?
Ans :  8 (എട്ട്)

72. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി മുസ്‌ലിംലീഗിന്റെ പതാക ഉയർത്തിയത് ഈ സംഘടനയുടെ സമ്മേളന നഗരിയിലാണ്. എസ്.ടി.യുവിന് മുമ്പ് ലീഗ് നേതാക്കൾ നേതൃത്വം നൽകിയ ഒരു തൊഴിലാളി സംഘടനയാണിത്,ഏത്?
Ans : മുസ്‌ലിം ലേബർ യൂണിയൻ
(പാലക്കാട് പുതുനഗരം സമ്മേളനം)

73. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന് ആദ്യമായി കോർപ്പറേഷൻ മേയർ പദവി ലഭിച്ചത് ഏത് കോർപ്പറേഷനിലായിരുന്നു?
Ans :  ചെന്നൈ (മദ്രാസ്)

74. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ ആദ്യത്തെ കോർപ്പറേഷൻ മേയർ ആരായിരുന്നു?
Ans :  ഡോ.ഹബീബല്ലാഹ് ബേഗ് (മദ്രാസ്)

75.  1971-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് ആറ് സംസ്ഥാനങ്ങളിലായി 27 മണ്ഡലങ്ങളിൽ മത്സരിച്ചു. എത്ര സീറ്റുകളിലാണ് വിജയിച്ചത്?
Ans : നാല് സീറ്റുകളിൽ

76. "എന്റെ സമുദായം അരക്ഷിതാവസ്ഥയിലാണ്. അതോര്‍ക്കുമ്പോഴാണ് വിഷമം. മുസ്‌ലിം സമുദായത്തിന്റെ രക്ഷാകവചമാണ് എന്റെ പാര്‍ട്ടി. എന്റെ പാര്‍ട്ടിയോടൊപ്പം താങ്കളുടെ പാര്‍ട്ടിയും എന്നും ഒപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ഖൗമിന് പ്രശ്‌നമുണ്ടാവില്ല” ഖാഇദെമില്ലത്തിന്റെ ഈ വാക്കുകൾ ആരോടായിരുന്നു? 
Ans : ഡിഎംകെ നേതാവ് കരുണാനിധിയോട്.

77.  1948ല്‍ രൂപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് 1998ല്‍ സുവര്‍ണജൂബിലി മഹാസമ്മേളനം നടത്തുകയുണ്ടായി. എവിടെ വെച്ചാണ് ആ സമ്മേളനം നടന്നത്?
Ans : ചെന്നൈയില്‍ വച്ച്

78. ഇന്ത്യയിൽ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കാൻ കാരണമായത് ഇ.അഹമ്മദ് കേന്ദ്രസർക്കാറിന് നൽകിയ റിപ്പോർട്ടാണെന്ന് തന്റെ ജീവചരിത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ പ്രമുഖ വ്യക്തിയാര്? 
Ans : ജസ്റ്റിസ് ഫാത്തിമാ ബീവി

79. എംഎസ്എഫ് മുസ്‌ലിംലീഗിന്റെ വിദ്യാർഥി വിഭാഗമായി പ്രവർത്തിക്കാനുള്ള തീരുമാനം ലീഗിന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ഏത് വർഷം?
Ans : 1969

80. എംഎസ്എഫ് ബാനറിൽ ആദ്യമായി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ആയത് ആര്?
Ans :  സി.എം യൂസുഫ്
(1979)

81. പച്ച പതാകയിൽ msfഎന്ന് ആലേഖനം ചെയ്ത കാെടി പരിഷ്കരിച്ച് എംഎസ്എഫിന് ഇന്ന് കാണുന്ന വെള്ളയും പച്ചയും നിറത്തിലുള്ള കൊടി രൂപകൽപന ചെയ്തതാര്?
Ans : എസ്.വി അബ്ദുല്ല
(msf സംസ്ഥാന പ്രസി.1969-71)

82. ഒരേ മണ്ഡലത്തിൽ നിന്ന് ഒരിക്കൽ പിതാവിനേയും മറ്റൊരിക്കൽ മകനേയും തോൽപിച്ച് എംഎൽഎ ആയ മുസ്‌ലിംലീഗ് നേതാവ്?
Ans : എം.കെ മുനീർ
(1991ൽ സി.പി കുഞ്ഞു. 2011ൽ സി.പി മുസഫർ അഹമദ്)

83. മുസ്‌ലിം യൂത്ത്ലീഗിന്റെ പ്രഥമ ദേശീയകമ്മിറ്റി നിലവിൽ വന്ന വർഷം ഏത്?
Ans : 2017 (ഏപ്രിൽ 27)

84. മുസ്‌ലിംലീഗ് ചരിത്രത്തിൽ നിർണ്ണായകമായ ഒട്ടേറെ ചർച്ചകൾക്ക് സാക്ഷ്യംവഹിച്ച വീടാണ് കരിയാടൻ വില്ല. ഇത് ആരുടെ വീടാണ്?
Ans : ബി.വി അബ്ദുള്ളക്കോയ

85. ഭരണഘടനാ നിർമ്മാണസഭയിൽ മുസ്‌ലിംലീഗ് പ്രതിനിധികളുടെ വീറുറ്റ പോരാട്ടങ്ങൾ കാരണമാണ് 25,26,27,28 എന്നീ വകുപ്പുകൾ ഭരണഘടനയിൽ എഴുതിച്ചേർത്തത്. ഈ വകുപ്പുകളിൽ പൊതുവായി പ്രതിപാദിച്ചിട്ടുള്ള വിഷയം എന്താണ്?
Ans :  മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുച്ഛേദം25-28)

86. നിയമസഭയിലേക്ക് മത്സരിക്കുകയും ജയിക്കുകയും ചെയ്തു.പക്ഷേ ഒരിക്കൽപോലും എംഎൽഎ ആയില്ല.തെക്കൻ തിരുവിതാംകൂറിലെ സി.എച്ച് എന്നറിയപ്പെട്ടിരുന്ന ഈ പ്രമുഖ മുസ്‌ലിംലീഗ് നേതാവ് ആര്? 
Ans :  നാട്ടിക പി.കെ അബ്ദുൽ മജീദ്

87. 1946-1952ലെ മദ്രാസ് അസംബ്ലിയിൽ മുസ്‌ലിംലീഗിന് 28 അംഗങ്ങളുണ്ടായിരുന്നു. ഖാഇദെമില്ലത്തായിരുന്നു പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ ഉപനേതാവും മുസ്‌ലിംലീഗിൽ നിന്നുള്ള ഒരു വനിതയായിരുന്നു.പേരെന്ത്?
Ans :  ബീഗം അമീറ

88.  1991-2014 കാലയളവിൽ ഇ.അഹമ്മദ് സാഹിബ് ഐക്യരാഷ്ട്ര സഭയിൽ എത്ര തവണ പ്രസംഗിച്ചിട്ടുണ്ട്?
Ans : 27 തവണ

89. ഇ.അഹമ്മദ് സാഹിബ് ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം ഒരു പുസ്തമായി ഇറങ്ങിയിട്ടുണ്ട്. എന്താണ് അതിന്റെ പേര്?
Ans :  ഇന്ത്യാസ് വോയ്സ് അറ്റ് യുണൈറ്റഡ് നേഷൻസ്

90. ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ ഫലസ്തീനികൾ നടത്തിയ മുന്നേറ്റമാണ് 'ഇൻതിഫാദ' ഇതിനെ അനുസ്മരിച്ചുകൊണ്ട് ഇൻതിഫാദ എന്ന പേരിൽ കവിത എഴുതിയ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന വ്യക്തി?
Ans : യു.എ ബീരാൻ സാഹിബ്

91. അരനൂറ്റാണ്ടിനിടയിൽ മലയാളം കേട്ട വീരപൗരഷമാർന്ന ശബ്ദം എന്ന് സി.എച്ചിന്റെ "ഉറങ്ങിക്കിടക്കുന്ന സിംഹം" പ്രയോഗത്തെ പുകഴ്ത്തിയത് ആര്?
Ans :  മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ

92. മലബാർ പ്രദേശത്തെ ആദ്യ ഫസ്റ്റ് ഗ്രേഡ് കോളേജാണ് 1948ൽ സ്ഥാപിതമായ ഫാറൂഖ് കോളേജ്. ഫാറൂഖ് കോളേജിന് ആ പേര് നല്‍കിയത് ആരായിരുന്നു?
Ans : കെ.എം സീതി സാഹിബ്

93. പ്രഗത്ഭ പണ്ഡിതനും സ്വാതന്ത്ര്യസമരസേനാനിയും മുസ്‌ലിംലീഗിന്റെ സമുന്നത നേതാവുമായിരുന്നു കെ.എം മൗലവി. 'കെ.എം' എന്നതിന്റെ മുഴുവൻ പേര് എന്ത്? 
Ans :  കാത്തിബ് മുഹമ്മദ്കുട്ടി

94. പ്രമുഖ എഴുത്തുകാരനും ഗ്രന്ഥകാരനും കൂടിയായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് ആദ്യമായി എഴുതിയ ഗ്രന്ഥം ഏതാണ്? 
Ans :  എന്റെ ഹജ്ജ് യാത്ര

95. പാലക്കാട്-കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ ജില്ല എന്ന ആശയം ആദ്യമായി നിയമസഭയിൽ അവതരിപ്പിച്ച മങ്കട എംഎൽഎയായിരുന്ന പി.അബ്ദുൽ മജീദ് സാഹിബ് ഏത് ജില്ലക്കാരനാണ്?
Ans :  തിരുവനന്തപുരം

96.  1921-ലെ മലബാർ സമരത്തിന് കേരള സർക്കാർ സ്വാതന്ത്രസമരം എന്ന പദവി നൽകിയ വർഷം ഏത്?
Ans : 1971

97. ആദ്യം എൻ്റെ അനുയായി,പിന്നെ എൻ്റെ സഹപ്രവർത്തകൻ,ഇപ്പോൾ എൻ്റെ നേതാവ് എന്ന് സി.എച്ചിനെ കുറിച്ച് പറഞ്ഞ മുസ്‌ലിംലീഗിന്റെ സമുന്നത നേതാവ് ആര്?
Ans :  ബി.വി അബ്ദുല്ലക്കോയ

98. വനിതാലീഗ് രൂപം കൊള്ളുന്നതിനും പതിറ്റാണ്ടുകൾക്കുമുമ്പ് തിരുവിതാംകൂര്‍ സംസ്ഥാന മുസ്‌ലിംലീഗിന്റെ തിരുവല്ല താലൂക്ക് സെക്രട്ടറിയായ വനിതാ നേതാവിന്റെ പേര്?   
Ans :  എം.ഹലീമാ ബീവി

99. തെക്കൻ കേരളത്തിൽ മുസ്‌ലിംലീഗ് ഏറ്റവുമധികം കാലം ഭരണസാരഥ്യം വഹിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം?
Ans : ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത്
(ഇപ്പോൾ നഗരസഭ,കോട്ടയം ജില്ല)

100. പ്രശസ്ത മാപ്പിളപ്പാട്ട് കവി പി.ടി ബീരാൻകുട്ടി രചിച്ച 'ലീഗെന്നും നശിക്കില്ല, ലേശം പിൻവലിക്കില്ല'
എന്ന രാഷ്ട്രീയഗാനം ഏത് സിനിമാഗാനത്തിന്റെ രീതിയിൽ രചിച്ചതാണ്?
Ans :  മാനെന്നും വിളിക്കില്ല,
മൈനെന്നും വിളിക്കില്ല....





തയാറാക്കിയത് :...✍🏼
ഫൈസൽ മാലിക് വി.എൻ
എ.ആർ നഗർ
Wtsap: +919061458360




Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)