മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)
ഫൈസൽ മാലിക് വി.എൻ - എ.ആർ നഗർ
Wtsap: +919061458360
1 - ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ പ്രഥമ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ട്രഷററും ആരൊക്കെയായിരുന്നു ?
✅ മെഹബൂബ് അലി ബേഗ്, ഹാജി ഹസ്സനലി പി ഇബ്രാഹീം
2 - 1906-ലാണ് സർവ്വേന്ത്യാ മുസ്‌ലിം ലീഗ് രൂപീകൃതമായതെങ്കിലും മലബാർ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി നിലവിൽവന്ന വർഷം ?
✅ 1937 ഡിസംബർ 20
3 - സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ ഭരണഘടനയായ "ഗ്രീൻ ബുക്ക്" എഴുതി തയ്യാറാക്കിയത് ആരായിരുന്നു ?
✅ മൗലാനാ മുഹമ്മദലി ജൗഹർ
4 - 1937ൽ രൂപീകരിച്ച പ്രഥമ മലബാർ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ട് ആരായിരുന്നു ?
✅ അറക്കൽ അബ്ദുറഹ്മാൻ ആലിരാജ
5 - 1937 ൽ രൂപീകരിച്ച പ്രഥമ മലബാർ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആരായിരുന്നു ?
✅ അബ്ദുൽ സത്താർ സേട്ട്
6 - 1921ലെ മലബാർ കലാപത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി പോക്കർ സാഹിബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച റിലീഫ് കമ്മിറ്റിയുടെ പേരെന്തായിരുന്നു?
✅ മാപ്പിള അമിലിയറേഷൻ കമ്മിറ്റി
7 - ഇന്ത്യയുടെ വിഭജനം തീരുമാനിക്കപ്പെട്ടപ്പോൾ സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ പ്രവർത്തനം നിർത്തിവെച്ച വർഷവും മാസവും ഏത്?
✅ 1947 ജൂൺ
8 - ഇന്ത്യയുടെ വിഭജനത്തെ തുടർന്ന് ബംഗാൾ പ്രധാനമന്ത്രി എച്ച്.എസ് സുഹ്രദവർദി വിളിച്ചുചേർത്ത മുസ്‌ലിം അസംബ്ലി മെമ്പർമാരുടെ കൺവൻഷൻ എന്നായിരുന്നു?
(വർഷവും മാസവും)
✅ 1947 നവംബർ 9,10
9 - 1947ൽ എച്ച്.എസ് സുഹ്രദവർദി കൽക്കത്തയിൽ വിളിച്ചുചേർത്ത മുസ്‌ലിം അസംബ്ലി മെമ്പർമാരുടെ കൺവെൻഷനിൽ മദ്രാസ് പ്രവിശ്യയിൽ നിന്ന് പങ്കെടുത്തവർ ആരൊക്കെ ?
✅ ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്,
കെ.എം സീതിസാഹിബ്
10 - സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാനത്തെ കൗൺസിൽ യോഗം നടന്നത് എവിടെ വെച്ച്?
✅ കറാച്ചി
11 - സർവേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാന കൗൺസിൽ യോഗം (കറാച്ചി)നടന്ന വർഷവും മാസവും ഏതായിരുന്നു ?
✅ 1947 ഡിസംബർ 13,14
12 - കറാച്ചിയിൽ നടന്ന സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാന കൗൺസിൽ യോഗത്തിൽ ഇന്ത്യൻ മുസ്‌ലിംലീഗിന്റെ കൺവീനറായി തെരഞ്ഞെടുത്തത് ആരെ ?
✅ ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്
13 - 1948ൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് രൂപീകരിക്കുമ്പോൾ രാജാജി ഹാളിന്റെ പേരെന്തായിരുന്നു ?
✅ ബാങ്ക്വറ്റ് ഹാൾ
14 - ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ആദ്യ നിയമസഭാംഗം ആര് ?
✅ എ.കെ ജമാലി
(1948 സെപ്തംബർ - ഉപതെരഞ്ഞെടുപ്പ്)
15 - ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ മലയാളിയായ ആദ്യ നിയമസഭാംഗം ആര് ?
✅ എം.പി.എം ഹസ്സൻ കുട്ടി കുരിക്കൾ
(ഉപതെരഞ്ഞെടുപ്പ് 1950)
16 - ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ ആദ്യത്തെ ലോക്സഭാംഗം ആരായിരുന്നു ?
✅ ബി പോക്കർ സാഹിബ് (1952)
17 - 1954ൽ നടപ്പാക്കിയ സ്പെഷ്യൽ മേര്യേജ് ആക്ടിൽ നിന്ന് മുസ്‌ലിംങ്ങളെ ഒഴിവാക്കാൻ ലോക്സഭയിൽ ശബ്ദമുയർത്തിയതാര് ?
✅ ബി പോക്കർ സാഹിബ്
18 - ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് രാജ്യസഭാംഗമായത് ഏതു വർഷം ?
✅ 1952
19 - ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് എത്രതവണ ലോക്സഭാംഗമായി ?
✅ മൂന്നുതവണ
20 - ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ലോക്സഭാംഗമായത് ഏതു മണ്ഡലത്തിൽനിന്ന് ?
✅ മഞ്ചേരി
21 - മുസ്‌ലിംലീഗിന് ആദ്യകാലത്ത് ഉണ്ടായിരുന്ന വളണ്ടിയർ വിഭാഗത്തിന്റെ പേര്?
✅ നാഷണൽ ഗാർഡ്
22 - കേരള സംസ്ഥാന മുസ്‌ലിംലീഗ് പ്രഥമ സംസ്ഥാന സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു?
✅ ആലപ്പുഴ (1958 ഏപ്രിൽ 26, 27)
23 - മുസ്‌ലിംലീഗിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടന്ന ആലപ്പുഴയിലെ സമ്മേളന നഗരിയുടെ പേരെന്തായിരുന്നു ?
✅ ലജ്നത്ത് നഗർ
24 - കേരള മന്ത്രിസഭയിൽ മുസ്‌ലിംലീഗ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വകുപ്പ് ഏത് ?
✅ വിദ്യാഭ്യാസം
25 - കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തവണ രാജ്യസഭാംഗമായ വ്യക്തി ?
✅ ബി.വി അബ്ദുല്ലക്കോയ
(5തവണ1967-1998)
26 - ഏറ്റവും കൂടുതൽ കാലം ലോക്സഭാ മെമ്പറായ മുസ്‌ലിംലീഗ് എം പി ?
✅ സുലൈമാൻ സേട്ട് സാഹിബ്
27 - ജി.എം ബനാത്ത്‌വാല സാഹിബ് എം.എൽ.എ ആയ നിയമസഭാ മണ്ഡലം ഏതാണ് ?
✅ ഉമർഖാദി (മഹാരാഷ്ട്ര)
28 - 2006ൽ സയ്യിദ് മുഹമ്മദ്അലി ശിഹാബ് തങ്ങൾ ചികിത്സാർത്ഥം വിദേശത്ത് പോയപ്പോൾ പകരം ചുമതല നല്കിയത് ആർക്കായിരുന്നു ?
✅ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ
29 - മുസ്‌ലിംലീഗിന് ഏറ്റവും കൂടുതൽ ലോക്സഭാംഗങ്ങൾ ഉണ്ടായിരുന്നത് എത്രാം ലോക്സഭയിൽ ആയിരുന്നു ?
✅ അഞ്ചാം ലോക്സഭയിൽ
(4 അംഗങ്ങൾ/1971-77)
30 - അഞ്ചാം ലോക്സഭയിൽ മുസ്‌ലിംലീഗിന് നാല് അംഗങ്ങൾ ഉണ്ടായിരുന്നു. ആരൊക്കെ ?
✅ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്/
1973 മുതൽ സി എച്ച് മുഹമ്മദ് കോയ സാഹിബ്(മഞ്ചേരി)
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് (കോഴിക്കോട്)
അബൂത്വാലിബ് ചൗധരി (മുർഷിദാബാദ്)
എസ്.എം മുഹമ്മദ് ഷെരീഫ് (പെരിയാകുളം)
31 - ഒരേസമയം രാജ്യസഭയിൽ മുസ്‌ലിംലീഗിന് എത്ര മെമ്പർമാർ വരെ ഉണ്ടായിട്ടുണ്ട് ?
✅ അഞ്ച് (1972)
32 - 1972 ൽ രാജ്യസഭയിൽ മുസ്‌ലിംലീഗിന് 5 എം.പിമാർ ഉണ്ടായിരുന്നു. ആരൊക്കെ ?
✅ ബി.വി അബ്ദുല്ലക്കോയ
ഹമീദലി ശംനാട് (കേരളം)
എ.കെ.എ അബ്ദുസ്സമദ്
ഖാജാ മൊഹിയുദ്ദീൻ
എ.കെ രിഫാഇ (തമിഴ്നാട് )
33 - ദക്ഷിണേന്ത്യയിലെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജ് സ്ഥാപിതമായത് ഏതു വർഷം ?
✅ 1948
34 - ഫാറൂഖ് കോളേജ് സ്ഥാപിക്കാൻ ഫണ്ട് തികയാതെ വന്നപ്പോൾ മുസ്‌ലിംലീഗ് നൽകിയ സാമ്പത്തിക സഹായങ്ങൾ എന്തൊക്കെ ?
✅ പാർട്ടി ഫണ്ടിൽ നിന്ന് 25000 ₹ യും ജില്ലാലീഗിന്റെ കാർ വിറ്റും ഫണ്ട് നൽകി.
35 - കേരള നിയമസഭയിൽ മുസ്‌ലിംലീഗിന് ഇതുവരെ(2016) എത്ര സ്പീക്കർമാർ ഉണ്ടായിട്ടുണ്ട്, ആരൊക്കെ?
✅ നാല്.
കെ.എം സീതി സാഹിബ്,
സി.എച്ച് മുഹമ്മദ് കോയ,
ചാക്കീരി അഹമ്മദ് കുട്ടി,
കെ മൊയ്തീൻകുട്ടി ഹാജി
36 - 1967ലെ ഇഎംഎസ് മന്ത്രിസഭയിൽ മുസ്‌ലിംലീഗിന് രണ്ടു മന്ത്രിസ്ഥാനം കൂടാതെ മറ്റൊരു സ്ഥാനവും കൂടി ലഭിച്ചിരുന്നു. അത് എന്താണ് ?
✅ ഡെപ്യൂട്ടി സ്പീക്കർ
37 - 1967ലെ ഇ.എം.എസ് മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കറായ മുസ്‌ലിംലീഗ് നേതാവ് ?
✅ എം.പി.എം ജാഫർഖാൻ
38 - കേരള നിയമസഭയിൽ മുസ്‌ലിംലീഗിന് ഇതുവരെ(2016) എത്ര ഡെപ്യൂട്ടി സ്പീക്കർമാർ ഉണ്ടായിട്ടുണ്ട്, ആരൊക്കെ ?
✅ മൂന്ന്.
എംപിഎം ജാഫർ ഖാൻ,
ഹംസക്കുഞ്ഞി,
കൊരമ്പയിൽ അഹമ്മദ് ഹാജി
39 - ഒരു മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 8 തവണ നിയമസഭാംഗമായി തെരഞ്ഞടുക്കപ്പെട്ട ലീഗ് നേതാവ്?
✅ അവുക്കാദർകുട്ടി നഹ (തിരൂരങ്ങാടി)
40 - ഏത് തെരഞ്ഞെടുപ്പ് മുതലാണ് കോണി (ഏണി) മുസ്‌ലിംലീഗിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായി അംഗീകരിച്ചത് ?
✅ 1960(നിയമസഭ)
41 - "ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപ്പ്'' എന്ന ശീർഷകത്തിൽ 2004ൽ msf സംസ്ഥാന കമ്മിറ്റി ചങ്ങരംകുളത്ത് സമ്മേളനം നടത്തിയപ്പോൾ സമ്മേളന നഗരിയുടെ പേരെന്തായിരുന്നു ?
✅ കൊർദോവ
42 - 2018ൽ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ യുവജനയാത്രയുടെ മുദ്രാവാക്യങ്ങൾ എന്തായിരുന്നു ?
✅ വർഗീയമുക്ത ഭാരതം,
അക്രമരഹിത കേരളം.
43 - മുസ്‌ലിം ലീഗ് പ്രാസംഗികർക്ക് പരിശീലനം നൽകാൻ 1977ൽ രൂപീകരിച്ച സംഘടനയുടെ പേര് ?
✅ യംഗ് സ്പീക്കേഴ്സ് ഫോറം
44 - എം.എസ്.എഫിന്റെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു അഡ്വ: പി ഹബീബ്റഹ്മാൻ പ്രസിഡന്റായ കാലം. അദ്ദേഹം ആദ്യമായി പ്രസിഡണ്ടായ വർഷമേത് ?
✅ 1979
45 - 1973-മഞ്ചേരി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഡമ്മി സ്ഥാനാർഥി ആരായിരുന്നു?
✅ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
46 - ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകാനെത്തി ഒറിജിനൽ സ്ഥാനാർത്ഥിയാകേണ്ടി വരികയും വിജയിച്ച് എം.എൽ.എ ആവുകയും ചെയ്ത മുസ്‌ലിംലീഗ് നേതാവ് ?
✅ പി.എ മുഹമ്മദ് കണ്ണ്
47 - തലശ്ശേരി പാർലിമെന്റ് മണ്ഡലത്തിൽനിന്ന് മുസ്‌ലിംലീഗിന്റെ പിന്തുണയോടെ മത്സരിച്ച് വിജയിച്ച പ്രശസ്ത സാഹിത്യകാരൻ ?
✅ എസ്.കെ പൊറ്റക്കാട്
48 - മുസ്‌ലിം ലീഗിന്റെ പിന്തുണയിൽ വിജയിച്ച് എം.പിയായതിനെ തുടർന്ന് പ്രസിദ്ധ സാഹിത്യകാരൻ എസ്.കെ പൊറ്റക്കാട് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ എഴുതിയ നോവലിന്റെ പേര് ?
✅ നോർത്ത് അവന്യു
49 - വൈക്കം മുഹമ്മദ് ബഷീറിന്റെ, ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരം പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിന്റെ പേരെന്ത് ?
✅ ഓർമ്മയുടെ അറകൾ
50 - തെരഞ്ഞെടുപ്പ് കേസിനെ തുടർന്ന് സേട്ട് സാഹിബിന്റെ ഏതുവർഷത്തെ തെരഞ്ഞെടുപ്പ് വിജയമായിരുന്നു റദ്ദ് ചെയ്യപ്പെട്ടതും പിന്നീട് പുനസ്ഥാപിച്ചതും ?
✅ 1977
51 - കൊച്ചി,മദിരാശി, കേരള എന്നീ 3 സംസ്ഥാന നിയമസഭകളിൽ അംഗമെന്ന അപൂർവ്വ നേട്ടത്തിനുടമയായ മുസ്‌ലിംലീഗ് നേതാവ് ?
✅ കെ.എം സീതി സാഹിബ്
52 - മുസ്‌ലിംലീഗിന്റെ സേവനപാതയിൽ പുതുവിപ്ലവം സൃഷ്ടിച്ച ഭവനപദ്ധതിക്ക് "ബൈത്തുറഹ്മ" എന്ന പേര് നിർദ്ദേശിച്ചത് ആരാണ് ?
✅ ഉമ്മർ അറക്കൽ
(മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി)
(മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി)
53 - മുസ്‌ലിംലീഗിന്റെ ഭവന പദ്ധതിയായ ബൈത്തുറഹ്മക്ക് ആദ്യമായി തറക്കല്ലിട്ട വർഷം ?
✅ 2012 ആഗസ്ത് 5
54 - പ്രഥമ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ (1969) പ്രസിഡന്റ്, ജ: സെക്രട്ടറി ആരൊക്കെയായിരുന്നു ?
✅ പാണക്കാട് PMSA പൂക്കോയ തങ്ങൾ, U.A ബീരാൻ സാഹിബ്
55 - സി.എച്ച് മുഹമ്മദ് കോയ സാഹിബ് അന്തരിക്കുമ്പോൾ ഏത് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു ?
✅ മഞ്ചേരി
56 - സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച മുസ്‌ലിംലീഗ് സ്ഥാനാർത്ഥി ?
✅ എം.പി.എം ഇസ്ഹാഖ് കുരിക്കൾ
57 - ബി.ജെ.പി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലിനെ എല്ലാ പാർട്ടികളും അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മുസ്‌ലിംലീഗും എം.ഐ.എമ്മും എതിർത്ത് വോട്ട് ചെയ്തു. ഏതായിരുന്നു ആ ബില്ല് ?
✅ സാമ്പത്തിക സംവരണ ബില്ല്
( മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം)
58 - മലപ്പുറം ജില്ല എന്ന ആശയം ആദ്യമായി ഉയർത്തി കൊണ്ടുവന്നത് ആര് ?
✅പി.കെ ബാപ്പുട്ടി സാഹിബ്
(കുറുവ പഞ്ചായത്ത്)
59 - മലപ്പുറം ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ആദ്യമായി പ്രമേയം അവതരിപ്പിച്ച എം.എൽ.എ ?
✅ അഡ്വ: ആലംങ്കോട് അബ്ദുൽ മജീദ്
(മങ്കട എം.എൽ.എ-1960)
60 - ബാബരിമസ്ജിദ് യഥാസ്ഥാനത്ത് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ആരാണ് ?
✅ കെ.പി.എ മജീദ്
61 - മലപ്പുറം ഭാഷാ സമരത്തിനു നേരെ നടന്ന വെടിവെപ്പ് വിവരിക്കെ നിയമസഭയിൽ ബോധരഹിതനായി വീണ എം.എൽ.എ ?
✅ കെ.പി.എ മജീദ്
62 - ഏറ്റവും കൂടുതൽ കാലം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പദവിയിൽ ഇരുന്ന വ്യക്തി ?
✅ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (1990-2009)
63 - സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ 1990ൽ മലപ്പുറം ജില്ലാ മുസ്‌ലിംലീഗിന്റെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്റെ മുൻഗാമി ആരായിരുന്നു ?
✅ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ (1975-1990)
64 - ചാലിയാർ പുഴയെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാൻവേണ്ടി പൊരുതിയ പരിസ്ഥിതി നായകനായ മുസ്‌ലിംലീഗ് നേതാവ് ?
✅ കെ.എ റഹ്മാൻ.
മാവൂർ ഗ്വാളിയോർ റയൺസിന്റെ മലിനീകരണത്തിനെതിരെ പോരാടി അർബുദബാധിതനായി മരണപ്പെട്ടു.(1999)
65 - 1970ൽ മുസ്‌ലിംലീഗ് പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടെങ്കിലും 25 വയസ് തികയാത്തതിനാൽ മത്സരിക്കാൻ കഴിയാതിരുന്ന വ്യക്തി ?
✅ ഇ.ടി മുഹമ്മദ് ബഷീർ
66 - ശ്രീകൃഷ്ണ ജയന്തി കേരളത്തിൽ പൊതുഅവധി ആക്കിയ വിദ്യാഭ്യാസമന്ത്രി ആര് ?
✅ സി.എച്ച് മുഹമ്മദ് കോയ
67 - ചന്ദ്രിക ദിനപത്രം കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷമേത് ?
✅ 1946
68 - ഒന്നാം ലോക്സഭ മുതൽ ഇതുവരെയുള്ള എല്ലാ ലോക്സഭകളിലേക്കും കേരളത്തിൽനിന്ന് എംപിമാരെ വിജയിപ്പിച്ച ഏക രാഷ്ട്രീയപ്പാർട്ടി ?
✅ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്
69 - മുഹമ്മദലി ജിന്നാ സാഹിബ് അന്തരിച്ചപ്പോൾ ബാഫഖി തങ്ങളുടെ ആഹ്വാന പ്രകാരം മയ്യിത്ത് നമസ്കാരം സംഘടിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ മത കലാലയം ?
✅ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത്
70 - 1977 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന മുസ്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തിൽ പ്രാർത്ഥന നടത്തിയ പ്രമുഖ സൂഫിവര്യൻ ?
✅ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ
71 - ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന് ഖാഇദേമില്ലത്ത് എന്ന സ്ഥാനപ്പേര് നൽകിയതാര് ?
✅അമാനി ഹസ്രത്ത്
(തമിഴ്നാട്ടിലെ പ്രശസ്തമായ മമ്പഉൽ അൻവാർ കോളെജിലെ ബിരുദദാന ചടങ്ങിൽ)
72 - മുഹമ്മദലി ജിന്നാ സാഹിബിനെ ''ഖാഇദെ അഅ്‌സം'' എന്ന് അഭിസംബോധനം ചെയ്ത് കത്തയച്ചത് ആരാണ് ?
✅ മഹാത്മാഗാന്ധി
73 - വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനു വേണ്ടി അഭിവക്ത ഇന്ത്യയില്‍ ആദ്യമായി ഒരു നിയമം(വഖഫ് അല്‍ ഔലാദ്) വൈസ്രോയിയുടെ കൗണ്‍സിലില്‍ അവതരിപ്പിച്ച് പാസാക്കി എടുത്തത് ആരായിരുന്നു ?
✅ മുഹമ്മദലി ജിന്നാ സാഹിബ്
74 - മുസ്‌ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിന്റെ ബാനറിൽ ആദ്യമായി കോളേജ് യൂണിയൻ ചെയർമാൻ ആയത് ആരാണ് ?
✅ എൻ. അബൂബക്കർ എടത്തനാട്ടുകര
(1968-69 എം.ഇ.എസ് മമ്പാട്)
75 - ഫാറൂഖ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ചെയർപേഴ്സൺ ആയ വിദ്യാർഥിനി ആര് ?
✅ മിന ഫർസാന (2017)
76 - ഇന്ത്യയിൽ ആദ്യമായി സർവകലാശാലകളിൽ സെനറ്റിലും സിൻഡിക്കേറ്റിലും വിദ്യാർഥികൾക്ക് പ്രാതിനിധ്യം നൽകിയ വിദ്യാഭ്യാസമന്ത്രി ആര് ?
✅ സി.എച്ച് മുഹമ്മദ് കോയ സാഹിബ്
77 - കെ.എം.സി.സിക്ക് മുമ്പ് മുസ്‌ലിംലീഗിന്റെ പ്രവാസി സംഘടന ഏത് പേരിലാണ് പ്രവർത്തിച്ചിരുന്നത് ?
✅ ചന്ദ്രിക റീഡേഴ്സ് ഫോറം
78 - ആതുര സേവന രംഗത്ത് മുസ്‌ലിംലീഗിന്റെ സംഭാവനയായ സി.എച്ച് സെന്റർ പ്രവർത്തനമാരംഭിച്ച വർഷമേത് ?
✅ 06. 09. 2001
79 - ഒരേസമയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും സംസ്ഥാന മന്ത്രിസ്ഥാനവും ഒരുമിച്ച് വഹിച്ച മുസ്‌ലിംലീഗ് നേതാവ് ?
✅ യു.എ ബീരാൻ സാഹിബ്
80 - 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് വിജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർത്ഥിയുടെയും മണ്ഡലത്തിന്റെയും പേര് ?
✅ നവാസ് ഗനി, രാമനാഥപുരം
81 - രാമനാഥപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് നവാസ് ഗനിക്ക് മുമ്പ് 1967ൽ മറ്റൊരു മുസ്‌ലിംലീഗ് നേതാവ് എം.പിയായിട്ടുണ്ട്. എന്താണ് അദ്ദേഹത്തിന്റെ പേര് ?
✅ എസ്.എം മുഹമ്മദ് ഷെരീഫ്
82 - മലബാർ കലാപത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച ദുരവസ്ഥ എന്ന കൃതിക്ക് മറുപടിയായി "ഇതെന്തൊരവസ്ഥ" എന്ന തലക്കെട്ടിൽ ലേഖനമെഴുതിയ പ്രമുഖ മുസ്‌ലിംലീഗ് നേതാവ് ആര് ?
✅ കെ.എം സീതി സാഹിബ്
83 - 1956-ൽ നിലവിൽ വന്ന പ്രഥമ കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ട്രഷറർ ആരായിരുന്നു ?
✅ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്
84 - കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ച ലോക്സഭാ മെമ്പർ ?
✅ജി എം ബനാത്ത്‌വാല
85 - 1952ൽ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ മദ്രാസ് നിയമസഭയിൽ മുസ്‌ലിംലീഗിന് അഞ്ച് എം.എൽ.എമാർ ഉണ്ടായിരുന്നു. അവർ വിജയിച്ച മണ്ഡലങ്ങൾ ഏതൊക്കെയായിരുന്നു ?
✅മലപ്പുറം(ദ്വയാംഗ മണ്ഡലം) തിരൂർ പെരിന്തൽമണ്ണ കോട്ടക്കൽ
86 - ഇന്ത്യയിലെ മുസ്‌ലിംകളെ കുറിച്ച് പഠിക്കാൻ യുപിഎ സർക്കാർ നിയോഗിച്ച സച്ചാർ സമിതി റിപ്പോർട്ടിൽ പേര് പരാമർശിക്കുന്ന ഏക മുസ്‌ലിം നേതാവ് ?
✅ ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്
87 - "അധ്യാപകർ സ്കൂളിലേക്ക് തിരിച്ചുപോകൂ നിങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടവരാണ്. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു''
സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചരിത്രപ്രസിദ്ധമായ ഈ പ്രഖ്യാപനം ഏതു സമരത്തെ കുറിച്ചാണ് ?
✅ 1980ലെ ഭാഷാസമരം
88 - സർദാർ പട്ടേലിന്റെ ആത്മാവ് വല്ല പക്ഷിയുടെയും രൂപത്തിൽ ഈ മൈതാനത്തെ മരക്കൊമ്പിലിരുന്ന് ഇത് കാണുന്നുണ്ടെങ്കിൽ, പച്ചക്കൊടിയും പിടിച്ചുകൊണ്ട് ഒരു മുസ്‌ലിംലീഗുകാരൻ ഇങ്ങ് ഇന്ത്യയുടെ തെക്കേയറ്റത്ത് കേരളത്തിൽ മുഖ്യമന്ത്രിയായ രംഗം ആ ആത്മാവിനെ അത്ഭുതപ്പെടുത്തട്ടെ.
ഇത് ആരുടെ വാക്കുകളാണ് ?
✅എ.കെ അബ്ദുസ്സമദ് സാഹിബ്
(മുസ്‌ലിംലീഗ് തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട്-1979)
89 - ഡോ: എം.കെ മുനീറിനെ കൂടാതെ മുസ്‌ലിംലീഗിൽ നിന്ന് എം.എൽ.എ ആയ മറ്റൊരു ഡോക്ടർ ആരാണ് ?
✅ ഡോ: സി എം കുട്ടി
90 - പഞ്ചായത്തുകളിൽ സംവരണ വാർഡുകൾ വരുന്നതിനു മുമ്പേ ജനറൽ സീറ്റിൽ മത്സരിക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് ആവുകയും ചെയ്ത മുസ്‌ലിംലീഗ് നേതാവ് ?
✅ കെ പി രാമൻ മാസ്റ്റർ
(വേങ്ങര പഞ്ചായത്ത്)
91 - മലപ്പുറം രാമസിംഹം വധക്കേസിൽ നിരപരാധികളായ മുസ്‌ലിം ലീഗ് പ്രവർത്തകരെ പ്രതികളാക്കിയപ്പോൾ അവർക്കു വേണ്ടി കേസ് വാദിച്ച അഭിഭാഷകനായ മുസ്‌ലിം ലീഗ് നേതാവ് ?
✅ കെ.എം സീതി സാഹിബ്
92 - 1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് വിജയിച്ച് എംപി ആയ മുസ്‌ലിംലീഗ് നേതാവ് ?
✅ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്
93 - മലയാള മനോരമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 100 വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച 10 പേരെ (Top 10) കണ്ടെത്തിയതിൽ ഉൾപ്പെട്ട ഏക മുസ്‌ലിം ?
✅ സി.എച്ച് മുഹമ്മദ് കോയ സാഹിബ്
94 - സംസ്ഥാന പ്രസിഡണ്ട് ആകുന്നതിനു മുമ്പ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്‌ലിംലീഗിൽ വഹിച്ച സ്ഥാനമെന്ത് ?
✅ഏറനാട് താലൂക്ക് മുസ്‌ലിംലീഗ് പ്രസിഡണ്ട്
95 - ലോക്സഭ ഇലക്ഷൻ ചരിത്രത്തിൽ ഏറ്റവുംവലിയ ഭൂരിപക്ഷം നേടിയ മുസ്‌ലിംലീഗ് സ്ഥാനാർഥി
പി കെ കുഞ്ഞാലിക്കുട്ടിയാണ്. ഏറ്റവുംകുറഞ്ഞ ഭൂരിപക്ഷം ലഭിച്ച ലീഗ് അംഗം ആര് ?
✅ സി എച്ച് മുഹമ്മദ് കോയ
(873 വോട്ട് കോഴിക്കോട് 1962)
96 - ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ. എന്നാൽ അദ്ദേഹം ഒരു നഗരസഭയിൽ മെമ്പറായിരുന്നു. ഏത് നഗരസഭയുടെ ?
✅ കോഴിക്കോട് നഗരസഭ
(1942ൽ നോമിനേറ്റഡ് അംഗം)
97 - 1957ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേരി കോഴിക്കോട് മണ്ഡലങ്ങൾ കൂടാതെ മുസ്‌ലിംലീഗ് മത്സരിച്ച ലോക്സഭാ മണ്ഡലം ഏത് ?
✅ പാലക്കാട്
(ടി എം ഇസ്മാഇൽ)
98 - കേരളത്തിൽ വനിതാ ലീഗ് രൂപീകരിച്ച വർഷം ഏത് ?
✅ 1991
99 - "സി എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം" എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ചത് ആര് ?
✅എം സി വടകര
(എം സി ഇബ്രാഹിം)
100 - അബ്ദുൽ സത്താർ സേട്ടിനെ കൂടാതെ വിഭജനാനന്തരം മലബാറിൽനിന്ന് പാകിസ്ഥാനിലേക്ക് പോയ മറ്റൊരു പ്രമുഖ വ്യക്തി ?
✅പി വി മുഹമ്മദ് മൗലവി പുളിക്കൽ
തയാറാക്കിയത്:
ഫൈസൽ മാലിക് വി.എൻ
എ.ആർ നഗർ
Wtsap: +919061458360
Comments
Post a Comment