മുസ്ലിം ലീഗ് ക്വിസ്


ഫൈസൽ മാലിക് വി.എൻ
എ.ആർ നഗർ
Wtsap: +919061458360

(1)ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് രൂപീകരിച്ച വർഷം,സ്ഥലം ?
ഉ: 1948 മാർച്ച് 10(ബുധൻ) മദിരാശിയിലെ രാജാജി ഹാൾ

(2)ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പ്രഥമ അഖിലേന്ത്യാ പ്രസിഡൻറ് ആര് ?
ഉ: ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്

(3)ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗിന്റെ ദേശീയ അധ്യക്ഷനായ നേതാവ്?
ഉ: ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് (24വർഷം)

(4)സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിംലീഗ് നിലനിർത്താൻ തീരുമാനിച്ചശേഷം  മുസ്ലിംലീഗിന്റെ പതാക ആദ്യമായി സ്ഥാപിച്ചത് എവിടെയാണ് ?
ഉ: പാലക്കാട് ജില്ലയിലെ പുതുനഗരം

(5)ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകരിച്ച ശേഷം ഇന്ത്യയിൽ ആദ്യമായി മുസ്ലിംലീഗിന്റെ പൊതു സമ്മേളനം നടന്ന സ്ഥലമേത് ?
ഉ: കിഴിശ്ശേരി (മലപ്പുറം ജില്ല. ഡിസംബർ 1948)

(6)മദിരാശിയിലെ രാജാജിഹാൾ, സുപരിചിതമാണ് ഈ നാമം.1952ൽ ലീഗിന്റെ പിന്തുണയോടെയാണ് രാജാജി മദിരാശിയിൽ മുഖ്യമന്ത്രിയായത്. ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമമെന്ത്?
ഉ: സി.രാജഗോപാലാചാരി

(7)1952ലെ മദിരാശി നിയമസഭയിൽ മുസ്‌ലിംലീഗിന് എത്ര എം.എൽ.എമാർ ഉണ്ടായിരുന്നു ?
ഉ: അഞ്ച്

(8)1952 ലെ മദിരാശി നിയമ സഭയിലെ മുസ്ലിംലീഗ് എം.എൽ.എമാർ ആരൊക്കെ ?
ഉ: കെ എം സീതി സാഹിബ്, ചാക്കീരി അഹമ്മദ് കുട്ടി, കെ.ഉപ്പി സാഹിബ്, കെ കെ മുഹമ്മദ് ഷാഫി, എം ചടയൻ

(9)1952ൽ മദിരാശി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ എം സീതിസാഹിബ്, കെ കെ മുഹമ്മദ് ഷാഫി, ഉപ്പി സാഹിബ്, ചാക്കീരി അഹമ്മദ് കുട്ടി, എം ചടയൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ആരായിരുന്നു മുസ്‌ലിംലീഗ് നിയമസഭാകക്ഷി ലീഡർ?
ഉ: കെ. ഉപ്പി സാഹിബ്

(10)1952ൽ മദിരാശി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ  വിജയിച്ച അമുസ്ലിമായ ലീഗ് എം.എൽ.എയുടെ പേര്?
ഉ: എം ചടയൻ

(11)1952ലെ മദിരാശി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കെ ദാമോദരനെ കെട്ടിവെച്ച കാശ് പോലും കിട്ടാതെ തോൽപിച്ച മുസ്ലിംലീഗ് നേതാവ്?
ഉ: കെ. ഉപ്പി സാഹിബ്

(12)1957ലെ ആദ്യ കേരള നിയമസഭയിൽ മുസ്ലിംലീഗിന് എത്ര എം.എൽ.എമാർ ഉണ്ടായിരുന്നു ?
ഉ: എട്ട്

(13)ആദ്യ കേരള നിയമസഭയിലെ മുസ്ലിംലീഗിന്റെ  നിയമസഭാപാർട്ടി ലീഡർ ആരായിരുന്നു?
ഉ: സി.എച്ച് മുഹമ്മദ് കോയ

(14)കേരള നിയമസഭയിൽ മുസ്ലിംലീഗ് ആദ്യമായി അവതരിപ്പിച്ച  സബ്മിഷൻ എന്തിനെ കുറിച്ചായിരുന്നു ?
ഉ: ആരാധനാലയങ്ങൾ നിർമ്മിക്കാനുള്ള  നിയമതടസ്സങ്ങൾ നീക്കിക്കിട്ടാൻ വേണ്ടി

(15)ഷേറേകേരളാ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മുസ്‌ലിംലീഗ് നേതാവ്?
ഉ: കെ.എം സീതി സാഹിബ്

(16)മുസ്‌ലിംലീഗിന്റെ ആദ്യത്തെ നിയമസഭാ സ്പീക്കർ?
ഉ: കെ എം. സീതി സാഹിബ്(1960)

(17)സ്പീക്കറായിരിക്കെ സീതി സാഹിബ് മരണപ്പെട്ടപ്പോൾ പകരം സ്പീക്കറായത് ആര്?
ഉ: C.H മുഹമ്മദ് കോയ 

(18)കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്പീക്കറായ C.Hമുഹമ്മദ് കോയ സാഹിബ് എത്രാം വയസ്സിലാണ് സ്പീക്കറായത്?
ഉ: 34 -)o വയസ്സിൽ

(19)1967 മുതൽ 1985 വരെയുള്ള വിവിധ കാലഘട്ടത്തിൽ സി. എച്ചിനെ കൂടാതെ  മുസ്‌ലിംലീഗിൽ നിന്ന് മന്ത്രിമാരായവർ ആരൊക്കെ?
ഉ: അഹമ്മദ് കുരിക്കൾ,
അവുക്കാദർകുട്ടി നഹ,
ചാക്കീരി അഹമ്മദ് കുട്ടി,
ഇ.അഹമ്മദ്,
യു എ ബീരാൻ.

(20)1982 ലെ കരുണാകരൻ മന്ത്രിസഭയിൽ മുസ്‌ലിംലീഗിന് എത്ര മന്ത്രിമാർ, ആരൊക്കെ ?
ഉ: മൂന്ന്
    1, സി.എച്ച്
    2, യു.എ ബീരാൻ
    3, ഇ.അഹമ്മദ്

(21)സി.എച്ച് മുഹമ്മദ് കോയ സാഹിബ് അന്തരിക്കുമ്പോൾ ഉപമുഖ്യമന്ത്രി പദം കൂടാതെ മറ്റൊരു വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു.
ഏതാണ് ആ വകുപ്പ്?
ഉ: പൊതുമരാമത്ത്

(22)ഉപമുഖ്യമന്ത്രിയായിരുന്ന സി എച്ച്  മരണപ്പെട്ടപ്പോൾ പകരം ഉപമുഖ്യമന്ത്രിയായത് ആര് ? ഉ: അവുക്കാദർകുട്ടി നഹ

(23)കേരളത്തിൽ ഏറ്റവും കൂടുതൽ കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്‌ലിംലീഗിൽ നിന്ന് ഇതുവരെ(2016)എത്ര വിദ്യാഭ്യാസമന്ത്രിമാർ ഉണ്ടായിട്ടുണ്ട്?
ഉ: ആറ്

(24)1991 ഡിസം: 5
സമുന്നതനായ ഒരു മുസ്‌ലിംലീഗ് നേതാവിന്റെ വിയോഗ ദിനമാണ്.ആരുടെ ?
ഉ: പി.സീതി ഹാജി

(25)മരിക്കുമ്പോൾ പി സീതിഹാജി വഹിച്ചിരുന്ന നിയമസഭയിലെ സ്ഥാനമെന്ത് ?
ഉ: ഗവൺമെൻറ് ചീഫ് വിപ്പ്

(26)1992 ഡിസം: 6 ബാബരി മസ്ജിദ് തകർച്ച കാലത്ത് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി ആരായിരുന്നു?
ഉ: കൊരമ്പയിൽ അഹമ്മദ് ഹാജി

(27)U.A ബീരാൻ സാഹിബ് രാജിവെച്ചതിനെ തുടർന്ന് നടന്ന തിരൂരങ്ങാടി ഉപതെര: നടന്ന വർഷം?
ഉ: 1995

(28)2016ൽ
മഞ്ചേശ്വരത്ത് നിന്നു വിജയിച്ച പി.ബി.അബ്ദുറസാഖ് MLA യുടെ ഭൂരിപക്ഷം എത്രയാണ് ?
ഉ: 89

(29)പ്രമുഖ എഴുത്തുകാരനും
മുസ്‌ലിംലീഗ് സംസ്ഥാന നേതാവുമായ എം.ഇമ്പിച്ചിക്കോയ തങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത് ? 
ഉ: എം.ഐ.തങ്ങൾ

(30)1946ൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭയിലെ 5 ലീഗ് മന്ത്രിമാരിൽ ഒരാൾ
വിഭജനത്തോടെ പാക്കിസ്താനിലേക്ക് പോയി നിയമമന്ത്രിയായി. അമുസ്ലിമായ ഈ ലീഗ് നേതാവിന്റെ പേരെന്താണ് ?
ഉ: ജോഗേന്ദ്ര നാഥ് മണ്ഡൽ

(31)മുഹമ്മദലി ജിന്നാ സാഹിബിനെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അംബാസിഡർ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് ആര് ?
ഉ: സരോജിനി നായിഡു

(32)മലബാറിലെ മുസ്‌ലിംലീഗ് സ്ഥാപക നേതാവ് ഇന്ത്യാ വിഭജനത്തോടെ പാക്കിസ്ഥാനിലേക്ക് പോയി. ആരായിരുന്നു അത്?
ഉ: അബ്ദുൽ സത്താർ സേട്ട്

(33)ഇന്ത്യാ വിഭജനത്തെ തുടർന്ന് പാക്കിസ്താനിലേക്ക് പോയ മലബാർ ജില്ലാ ലീഗ് പ്രസിഡണ്ട് അബ്ദുസത്താർ സേട്ടിനു പകരം പ്രസിഡണ്ടായത് ആരായിരുന്നു ?
ഉ: സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ

(34)പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ മുസ്ലിംലീഗിന്റെ പ്രസിഡന്റായ വർഷം?
ഉ: 1975

(35)മലബാർ ജില്ലാ മുസ്‌ലിംലീഗിന്റെ ആസ്ഥാനം എവിടെയായിരുന്നു?
ഉ: തലശ്ശേരി

(36)ചന്ദ്രിക ആദ്യമായി പ്രസിദ്ധീകരണം തുടങ്ങിയത് എങ്ങിനെ?
ഉ: (ദിനപത്രം,വാരിക,മാസിക)
വാരിക

(37)ചന്ദ്രികയുടെ ആദ്യത്തെ മാനേജിങ് ഡയറക്ടർ ആരായിരുന്നു ? 
ഉ: സി പി മമ്മുക്കേയി

(38)മുസ്ലിംയൂത്ത് ലീഗ് രൂപീകരിക്കപ്പെട്ട വർഷം?
ഉ: 1971

(39)അഖിലേന്ത്യാലീഗ്
മുസ്‌ലിംലീഗിൽ ലയിച്ചത് ഏത് വർഷം?
ഉ: 1985

(40)ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ആദ്യമായി പാർലിമെന്റിലെത്തിയത് ഏത് മണ്ഡലത്തിൽ നിന്നാണ് ?
ഉ: കോഴിക്കോട്(1967)

(41)മുസ്‌ലിംലീഗിന്റെ സമുന്നത നേതാവായിരുന്ന ബി.പോക്കർ സാഹിബിന് ജന്മം നൽകിയ ജില്ല?
ഉ: കണ്ണൂർ

(42)സയ്യിദ് മുഹമ്മദ്അലി ശിഹാബ്തങ്ങൾ അന്തരിച്ച തിയതി,മാസം വർഷം?
ഉ: 1 ആഗസ്ത് 2009

(43)ലോക്സഭയിലേക്ക് മത്സരിക്കാൻ സി.എച്ച് വിദ്യാഭ്യാസ വകുപ്പ് രാജി വെച്ചപ്പോൾ പകരം മന്ത്രിയായത് ആരായിരുന്നു?
ഉ: ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്

(44)മുസ്‌ലിംലീഗ് സ്ഥാപിച്ച സർസയ്യിദ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം ? ഉ: തളിപ്പറമ്പ്(കണ്ണൂർ)

(45)പാണക്കാട് PMSA പൂക്കോയ തങ്ങൾ മുസ്‌ലിംലീഗ് സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം  മറ്റൊരു    സംഘടനയുടെയും സ്ഥാനം വഹിച്ചിരുന്നു. ആ സംഘടനയുടെ പേരും ഭാരവാഹിത്വവും? 
ഉ: SYS സ്റ്റേറ്റ് പ്രസിഡന്റ്

(46)1980ലെ ഭാഷാ സമരകാലത്തെ
വിദ്യാഭ്യാസമന്ത്രി ആരായിരുന്നു?
ഉ: ബേബി ജോൺ

(47)മലപ്പുറം ജില്ലാ മുസ്‌ലിംയൂത്ത് ലീഗ് കമ്മിറ്റി കോട്ടക്കുന്നിൽ നിർമ്മിച്ച ഭാഷാസമര  സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോൾ ജില്ലാ യൂത്ത് ലീഗിന്റെ പ്രസിഡന്റ് ആരായിരുന്നു ?
ഉ: നൗഷാദ് മണ്ണിശ്ശേരി

(48)കാലിക്കറ്റ് യൂണിവേഴ്സിറ്റി രൂപീകൃതമായ വർഷം?
ഉ: 1968

(49)ജൂലായ് 30 ഭാഷാ സമരത്തിൽ രക്തസാക്ഷിയായ കുഞ്ഞിപ്പയുടെ യഥാർത്ഥ നാമം എന്താണ്?
ഉ: അബ്ദുല്ല

(50)സി.എച്ച് മുഹമ്മദ് കോയ സാഹിബ് എത്ര കാലമാണ് മുഖ്യമന്ത്രിയായത്?
51 ദിവസം
ഉ: (1979 Oct 12 - Dec 1)

(51)കേരള നിയമസഭ ചരിത്രത്തിലെ ഏറ്റവും ചെറിയ ഭൂരിപക്ഷം എത്രയാണ്?
ഉ: 5 വോട്ട് (ടി എ അഹമ്മദ് കബീർ പരാജയപ്പെട്ടു.2001)

(52)ആഗസ്ത് 01 സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അന്തരിച്ച ദിനം. ഇതേ തിയതിയിൽ അന്തരിച്ച മുസ്‌ലിംലീഗിന്റെ മറ്റൊരു സമുന്നത നേതാവ്?
ഉ: സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ (2008)

(53)കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് ഇ കെ നായനാർ. എന്നാൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായത് ആരാണ്?
ഉ: അവുക്കാദർകുട്ടി നഹ

(54)സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ   മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പദവിയിൽ ഇരുന്നത് എത്രവർഷം?
ഉ: 34 വർഷം

(55)നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്ന സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ   തൂലികാനാമം എന്തായിരുന്നു?
ഉ: എം.കെ.അത്തോളി

(56)സി.എച്ച് ആദ്യമായി  മന്ത്രിയായ വർഷമേത് ?
ഉ: 1967

(57)"പട്ടം മന്നം ബാഫഖി തങ്ങൾ Rശങ്കർ സിന്ദാബാദ്"
ഈ മുദ്രാവാക്യം ഏത് സമരത്തിലായിരുന്നു?
ഉ: 1959 ലെ വിമോചന സമരം

(58)1967 ലെ സപ്ത കക്ഷി മുന്നണിയുടെ തകർച്ചക്ക് ശേഷം ബാഫഖി തങ്ങളുടെ അപ്രതീക്ഷിത നീക്കത്തിനൊടുവിൽ പുതിയ മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. ആരായിരുന്നു ഈ മന്ത്രിസഭയുടെ മുഖ്യമന്ത്രി ?
ഉ: അച്ച്യുതമേനോൻ

(59)1956ൽ കേരളം രൂപീകൃതമായതോടെ ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ  സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി നിലവിൽ വന്ന
തിയതിയും മാസവും വർഷവും ഏതായിരന്നു?
ഉ: 1956 നവംബർ 18

(60)1936ൽ  ഡിസ്ട്രിക് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബാഫഖി തങ്ങൾ പിന്തുണച്ച കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു. എന്നാൽ അന്ന് പരാജയപ്പെട്ട ലീഗ് സ്ഥാനാർത്ഥി ആരായിരുന്നു ?
ഉ: ബി പോക്കർ സാഹിബ്

(61)സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മുസ്ലിംലീഗിലേക്ക് കടന്നു വന്ന വർഷം ഏത് ?
ഉ: 1938

(62)കലുഷിതമായ ഏത് കാര്യത്തിലും ഇരു വിഭാഗത്തിനും അനുകൂലമായ തീരുമാനങ്ങളാണ് ബാഫക്കിതങ്ങളിൽ നിന്ന് ഉണ്ടാകുക.തീരുമാനമെടുക്കുന്നതിനു മുമ്പ് അദ്ദേഹം ആദ്യം ചെയ്യുന്നതെന്താണ് ?
ഉ: രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിക്കും

(63)ഹജ്ജ് കർമ്മത്തിന് പോയ ബാഫഖിതങ്ങൾ വഫാതായതിനെ തുടർന്ന് ജനാസ മക്കയിലെ ജന്നത്തുൽ ബഖീഇൽ മറവ് ചെയ്തു. ഇത് ശരിയൊ തെറ്റൊ ?
ഉ: തെറ്റാണ്,മക്കയിലെ  ജന്നത്തുൽ മുഅല്ലയിലാണ് മറവ് ചെയ്തത്

(64)ഖായിദെമില്ലത്ത്,മെഹബൂബെ മില്ലത്ത്  തുടങ്ങി അപരനാമത്തിൽ അറിയപ്പെട്ട നേതാക്കൾ ഒരുപാടുണ്ട്.
ബാഫഖിതങ്ങളുടെ അപരനാമം എന്തായിരുന്നു?
ഉ: ഖായിദുൽ ഖൗം

(65)മുസ്‌ലിംലീഗിനൊപ്പം സമസ്തയുടെയും ഉന്നത നേതൃത്വത്തിൽ  ഉണ്ടായിരുന്ന ബാഫഖി തങ്ങൾ സമസ്ത വിദ്യാഭ്യാസ വകുപ്പ് രൂപീകരണം മുതൽ അതിന്റെ പ്രധാന ഭാരവാഹി ആയിരുന്നു.മരണംവരെ ആ സ്ഥാനത്ത് തുടർന്നു. ഏതായിരുന്നു അദ്ദേഹം വഹിച്ച ഭാരവാഹിത്വം ?
ഉ: ട്രഷറർ

(66)ഖായിദെമില്ലത്തിന്റെ വഫാത്തിനെ തുടർന്ന്  മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായ വ്യക്തി?
ഉ: സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ

(67)രാഷ്ട്രീയത്തിലും മതരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബാഫക്കി തങ്ങളുടെ ഉപജീവന മാർഗ്ഗം എന്തായിരുന്നു ?
ഉ: അരിക്കച്ചവടം

(68)ബാഫഖി തങ്ങളുടെ സ്കോളർഷിപ്പിൽ വിദ്യ അഭ്യസിച്ച മുസ്ലിംലീഗ് നേതാവ്?
ഉ: സി.എച്ച് മുഹമ്മദ് കോയ

(69)സംസ്ഥാന വ്യവസായ മന്ത്രിയായ കാലത്ത് ഇ.അഹമ്മദ് സാഹിബ് ഏത് മണ്ഡലത്തിലെ M.L.A ആയിരുന്നു ?
ഉ: താനൂർ

(70)ഇ അഹമ്മദ് സാഹിബ് എത്ര തവണ എം.എൽ.എ ആയി ?
ഉ: അഞ്ചുതവണ

(71)അഹമ്മദ് സാഹിബ് എത്ര തവണ MPയായി ?
ഉ: 7 തവണ

(71)ജി എം ബനാത്ത് വാല സാഹിബ് എത്രതവണ എം.പി ആയിട്ടുണ്ട് ?
ഉ: 7 തവണ

(73)ഇ.അഹമ്മദ് സാഹിബിന്റെ അവസാന തെരഞ്ഞെടുപ്പിലെ  ഭൂരിപക്ഷം എത്രയായിരുന്നു?
ഉ: 194739

(74)ഇ അഹമ്മദ് സാഹിബ് മരണപ്പെടുമ്പോൾ ഏത് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എം.പിമായിരുന്നു?
ഉ: മലപ്പുറം

(75)ഏറ്റവും കൂടുതൽ കാലം കേന്ദ്ര മന്ത്രിയായ മലയാളി ?
ഉ: ഇ.അഹമ്മദ് (10വർഷം-2004 to 2014)

(76)ഇ.അഹമ്മദ് സാഹിബ് കേന്ദ്രത്തിൽ എത്ര വകുപ്പുകളാണ് കൈകാര്യം ചെയ്തത്, ഏതൊക്കെ?
ഉ: മൂന്ന്
     വിദേശകാര്യം,
     റെയിൽവെ,
     മാനവ വിഭവശേഷി.

(77)ഇ.അഹമ്മദ് സാഹിബ് ആദ്യമായി കേന്ദ്ര മന്ത്രിയായ വർഷം ഏതാണ് ?
ഉ: 2004

(78)ഇ.അഹമ്മദ് സാഹിബ് മരണപ്പെട്ട ഹോസ്പിറ്റൽ ?
ഉ: രാംമനോഹർ ഹോസ്പിറ്റർ, ഡൽഹി

(79)1958ൽ msf ന്റെ പ്രഥമ സംസ്ഥാന കമ്മിറ്റിയിൽ   ഇ.അഹമ്മദ് ഏത്  പദവിയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്?
ഉ: ജനറൽ സെക്രട്ടറി

(80)ഇ.അഹമ്മദ് സാഹിബ് ആദ്യമായി M.L.A ആയത് ഏതു മണ്ഡലത്തിൽ നിന്നാണ്?
ഉ: കണ്ണൂർ

(81)ഉന്നത ബിരുദധാരിയായ ഇ.അഹമ്മദ് സാഹിബ് തലശ്ശേരി ബ്രണ്ണൻ കോളേജിനെ കൂടാതെ ഉപരിപഠനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതാണ്?
ഉ: എറണാകുളം,തിരുവനന്തപുരം ലോ കോളേജുകൾ

(82)2017ൽ ഇ. അഹമ്മദ് സാഹിബ് ഈ ലോകത്ത് നിന്ന് വിട വാങ്ങുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?
ഉ: 79 (1938-2017)

(83)1979ലെ സി.എച്ച് മന്ത്രി സഭയിലെ സ്പീക്കർ ആരായിരുന്നു?
ഉ: ചാക്കീരി അഹമ്മദ് കുട്ടി

(84)മുസ്ലിംലീഗിന്റെ അഖിലേന്ത്യ പ്രസിഡണ്ടായിരുന്ന ജി എം ബനാത്ത് വാല സാഹിബ് ആദ്യമായി എം.പി ആയത് ഏത് വർഷം ?
ഉ: 1977

(85)സി.എച്ച് മുഹമ്മദ് കോയ സാഹിബ് മരണപ്പെട്ടത് എവിടെ വെച്ച് ?
ഉ: ഹൈദരാബാദിൽ

(86) സി എച്ച് മുഹമ്മദ് കോയ സാഹിബ് മരണപ്പെടുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?
ഉ: 56

(87)മലപ്പുറം ജില്ലയുടെ ശില്പി എന്നറിയപ്പെടുന്ന മുസ്ലിംലീഗ് മന്ത്രി ആര് ?
ഉ: എം.പി.എം അഹമ്മദ് കുരിക്കൾ

(88)കാലടി സംസ്കൃത സർവ്വകലാശാല സ്ഥാപിച്ച വിദ്യാഭ്യാസ മന്ത്രി ആര് ?
ഉ: ഇ.ടി മുഹമ്മദ് ബഷീർ

(89)കേരളത്തിന്റെ അഭിമാനമായ അക്ഷയ പദ്ധതി കൊണ്ടുവന്ന മന്ത്രി ആര് ?
ഉ: പി.കെ കുഞ്ഞാലിക്കുട്ടി

(90)ഗവൺമെൻറ് ചീഫ് വിപ്പായിരുന്ന പി സീതി ഹാജി മരണപ്പെട്ടതിനെ തുടർന്ന്  ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്  ആരെ ?
ഉ: കെ.പി.എ മജീദ് 

(91)ഫാഷിസവും സംഘപരിവാറും എന്ന കൃതി രചിച്ചത് ആര് ?
ഉ: ഡോക്ടർ എം കെ മുനീർ

(92)കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തിൽനിന്ന് വിജയിച്ച് മന്ത്രിയായ മുസ്ലിംലീഗ് നേതാവ് ?
ഉ: പി കെ കെ ബാവ 

(93)ത്രിതല പഞ്ചായത്തീരാജ് നിയമം നിയമസഭയിൽ അവതരിപ്പിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ആര് ?
ഉ: സി ടി അഹമ്മദലി 

(94)മുസ്ലിംലീഗിന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത ഭവന പദ്ധതിയുടെ പേര് ?
ഉ: ബൈത്തുറഹ്മ

(95)മലപ്പുറം ജില്ലയിലെ തിരൂരിൽ മലയാളം സർവ്വകലാശാല  സ്ഥാപിക്കുമ്പോൾ ആരായിരുന്നു വിദ്യാഭ്യാസമന്ത്രി ?
ഉ: പി കെ അബ്ദുറബ്ബ്

(96)2011-2016 ഉമ്മൻചാണ്ടി മന്ത്രിസഭയിലെ നഗരവികസന, ന്യൂനപക്ഷക്ഷേമ മന്ത്രി ആരായിരുന്നു ?
ഉ: മഞ്ഞളാംകുഴി അലി

(97)ഉത്തർപ്രദേശിൽ  മുസ്‌ലിംലീഗ് നിർമ്മിച്ചു നൽകിയ ബൈത്തുറഹ്മ വില്ലേജ് സ്ഥിതി ചെയ്യുന്ന നാടിന്റെ(ജില്ല)പേരെന്ത്?
ഉ: മുസഫർനഗർ

(98)ചന്ദ്രിക ദിനപത്രത്തിന്റെ ഗൾഫ് എഡിഷന്റെ പേര്?
ഉ: മിഡിൽ ഈസ്റ്റ് ചന്ദ്രിക

(99)പത്രവിതരണ വാഹനം  അപകടത്തിൽ പെട്ടതിനെ തുടർന്ന് മരണപ്പെട്ട  ചന്ദ്രിക ചീഫ് എഡിറ്റർ ?
ഉ: റഹീം മേച്ചേരി

(100)മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് 2016 വരെ എത്ര പേർ സംസ്ഥാന മന്ത്രിമാർ ആയിട്ടുണ്ട് ?
ഉ: പതിനേഴ്



തയാറാക്കിയത്:
ഫൈസൽ മാലിക്ക് വി.എൻ
എ.ആർ നഗർ
നമ്പർ: +966 533954998


Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)