Posts

Showing posts from July, 2019

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

Image
ഫൈസൽ മാലിക് വി.എൻ -  എ.ആർ നഗർ Wtsap : +919061458360 1 - ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ പ്രഥമ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ട്രഷററും ആരൊക്കെയായിരുന്നു ? ✅ മെഹബൂബ് അലി ബേഗ്, ഹാജി ഹസ്സനലി പി ഇബ്രാഹീം 2 - 1906-ലാണ് സർവ്വേന്ത്യാ മുസ്‌ലിം ലീഗ് രൂപീകൃതമായതെങ്കിലും മലബാർ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി നിലവിൽവന്ന വർഷം ? ✅ 1937 ഡിസംബർ 20 3 - സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ ഭരണഘടനയായ "ഗ്രീൻ ബുക്ക്" എഴുതി തയ്യാറാക്കിയത് ആരായിരുന്നു ? ✅ മൗലാനാ മുഹമ്മദലി ജൗഹർ 4 - 1937ൽ രൂപീകരിച്ച പ്രഥമ മലബാർ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ട് ആരായിരുന്നു ? ✅ അറക്കൽ അബ്ദുറഹ്മാൻ ആലിരാജ 5 - 1937 ൽ രൂപീകരിച്ച പ്രഥമ മലബാർ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആരായിരുന്നു ? ✅ അബ്ദുൽ സത്താർ സേട്ട് 6 - 1921ലെ മലബാർ കലാപത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി പോക്കർ സാഹിബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച റിലീഫ് കമ്മിറ്റിയുടെ പേരെന്തായിരുന്നു? ✅ മാപ്പിള അമിലിയറേഷൻ കമ്മിറ്റി 7 -  ഇന്ത്യയുടെ വിഭജനം തീരുമാനിക്കപ്പെട്ടപ്പോൾ സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ പ്രവർത്തനം...

റേഡിയോ എന്ന കൗതുകം

Image
ഒരു കാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമായിരുന്നു റേഡിയോ. റോഡ് സൈഡിൽ ചാല് കീറുന്ന അണ്ണൻ മുതൽ അങ്ങോട്ട് ഏതറ്റംവരെയും റേഡിയോയുടെ ശ്രോതാക്കളായിരുന്നു. ഔദ്യോഗികമായ ഏത് വാർത്തക്കും റേഡിയൊ ആയിരുന്നു ജനം ആശ്രയിച്ചിരുന്നത്. ടി വി വന്നതോടെയാണ് ജനങ്ങൾ റേഡിയോയെ അവഗണിക്കാൻ തുടങ്ങിയത്. സ്വകാര്യ ചാനലുകളും കേബിൾ ടി.വികളും വന്നതോടെ റേഡിയോ ഒരു കൗതുകവസ്തു ആവാൻ പിന്നെ താമസമുണ്ടായില്ല. ഓർക്കുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ ആണ് റേഡിയോ നമുക്ക് തരുന്നത്. അന്ന് റേഡിയോ എന്നുപോലും പറയാൻ അറിയില്ലായിരുന്നു റേഡ്യേന് എന്നല്ലേ നമ്മളൊക്കെ പറഞ്ഞിരുന്നത്. രാവിലെ കട തുറക്കുമ്പോൾ കൂടെ റേഡിയോ ഓണാക്കിയാൽ രാത്രി അടയ്ക്കുമ്പോൾ മാത്രം ഓഫാക്കുന്ന ഒരുപാട് കടക്കാർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. ഒരിക്കലും റേഡിയോ ഓഫ് ആക്കിയിട്ടില്ല എന്ന് തോന്നുന്ന ഒരു വീട് ഞങ്ങളുടെ അയൽപക്കത്തുണ്ടായിരുന്നു. എല്ലാ സമയത്തും റേഡ്യേനിൽ നിന്നുള്ള എന്തെങ്കിലും പ്രോഗ്രാമുകൾ അവിടെനിന്ന് കേൾക്കാം. വെള്ളിയാഴ്ച രാവിലെയുള്ള ഖുർആൻ പാരായണം തൊട്ട് 9 മണിക്കുള്ള കർണാടിക് സംഗീതവും രാമായണ മാസാചരണവും അവിടെ ഒരു പോലെ തന്നെ. ഇന്ന് ഈ ഏലക്കം മാത്രേള്ളൂ...... വാർത...

പൂക്കോയ തങ്ങൾ സ്നേഹം പൂക്കുന്ന തണൽ മരമായിരുന്നു.

ഫൈസൽ മാലിക് എ.ആർ നഗർ ഒരു ചെറുപുഞ്ചിരി കണ്ടാൽ മതിയായിരുന്നു.... ഒരു മൃദുമൊഴി കേട്ടാൽ മതിയായിരുന്നു..... ദൈന്യതയോടെ പൂമുഖത്തേക്ക്  കയറിവന്ന ഓരോ മുഖങ്ങൾക്കും തിരിച്ചു പോകുമ്പോൾ ശാന്തിയുടെ കുളിർകയങ്ങളിൽ മുങ്ങി നിവർന്നു കയറിയ പ്രതീതി ലഭിക്കാൻ. ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കൊരു സ്നേഹപ്പാലം പണിയാൻ മലയാളമണ്ണിൽ ഇതുപോലെ കൂടുതൽ ആളുകൾ ഉണ്ടായിട്ടില്ല. കാത്തിരിപ്പിന്റെ വിരസതയില്ലാതെ കണ്ടു  കഴിഞ്ഞിട്ടും  തിരിച്ചു പോകാൻ തിടുക്കം കൂട്ടാതെ അവിടെയും ഇവിടെയുമായി പറ്റിച്ചേർന്നു നിന്നു അവർ. ആവലാതിയുടെ പെരുമഴ വർഷിക്കുമ്പോൾ ആശ്വാസത്തിന്റെ സ്നേഹക്കുട തേടി വേറെ ഏതു ഉമ്മറപ്പടിയിലേക്കാണവർ പോവേണ്ടത്. ഒരിറ്റ് തണൽ തേടിയെത്തുന്നവർക്ക് പ്രാർത്ഥനയുടെ കുളിര് കോരിയിട്ട ധന്യതയുടെ പേരായിരുന്നു പാണക്കാട് പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് പൂക്കോയതങ്ങൾ എന്ന പി.എം.എസ്.എ പൂക്കോയതങ്ങൾ. ജന്മം കൊണ്ട് നേതാവായവരും കർമ്മം കൊണ്ട് നേതാവായവരുമുണ്ട്. ജന്മംകൊണ്ടും കർമ്മംകൊണ്ടും നേതൃനിരയിലെത്തിയ മഹാമനീഷിയായിരുന്നു പൂക്കോയതങ്ങൾ. നിലയില്ലാ സങ്കടക്കടലിൽ അലയടിക്കുന്ന തിരമാലകൾക്ക് വന്നണയാൻ കടലുണ്ടിപ്പുഴയോരത്ത് ശാന്...