അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്

എന്റെ ദേശം ഓരോ ദേശങ്ങൾക്കും വ്യത്യസ്തമായ ഒരു പാട് കഥകൾ പറയാനുണ്ടാവും. ചരിത്ര വഴികളും ഉന്നത വ്യക്തിത്വങ്ങളും ചരിത്ര സംഭവങ്ങളും അതിൽ ഉൾപ്പെടുന്നു. അതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് എന്ന എ ആർ നഗറിന്റെ ചരിത്രം. സ്വാതന്ത്ര സമരത്തിന്റെ സുവർണ്ണ താളുകളിൽ എന്നുമോർക്കപ്പെടുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾ കാത്തു സൂക്ഷിക്കുകയും അതേ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്യുന്ന നാട്. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്ത കേരളത്തിലെ ഏക പഞ്ചായത്ത് എന്ന അപൂർവ്വ റെക്കോർഡും അബ്ദുറഹ്മാൻ നഗറിന് തന്നെ. മലബാറിലെ മുസ്ലിം സമൂഹത്തിന് ആത്മീയ നേതൃത്വം നൽകുകയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മുൻപന്തിയിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത മമ്പുറം സയ്യിദ് അലവി തങ്ങളുടെ വീടും മഖാമും സ്ഥിതി ചെയ്യുന്നതും എ ആർ നഗറിലാണ്. മഹാ ശിലായുഗത്തിന്റെ സ്മരണകളുയർത്തുന്ന കുടക്കല്ലുകൾ ഇന്നും ഇവിടെയുണ്ട്. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുതിയത്ത് പുറായയും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ...