Posts

Showing posts from April, 2018

ഓട്ടോറിക്ഷാ പുരാണം

ഫൈസൽ മാലിക്ക് വി.എൻ എ.ആർ നഗർ മനുഷ്യൻ യാത്രക്കാരെ വഹിച്ചു കൊണ്ട് ചവിട്ടി നീങ്ങുന്ന സൈക്കിൾറിക്ഷകളിൽ നിന്നായിരിക്കാം ഒരു പക്ഷെ ഓട്ടോറിക്ഷകളുടെ ഉത്ഭവം. ഏറ്റവും കുറഞ്ഞ വാടകയിൽ സ്വന്തമായൊ കുടുംബമായൊ യാത്ര ചെയ്യാനും ഏത് ഇടുങ്ങിഴ വഴിയിലൂടെയും സഞ്ചാര യോഗ്യമായതുമാണ് ഈ മുഛക്ര വാഹനം ഇത്ര പ്രചാരത്തിലാവാൻ കാരണം. ആധുനിക വികസനത്തിന്റെയും ആടംബര വാഹനത്തിന്റെയും നാടായ സഊദി അറേബ്യയിൽ പോലും ഹജ്ജ് സമയത്ത് ലക്ഷങ്ങൾ സംഗമിക്കുന്ന മിന താഴ്വരയിൽ ഓട്ടോറിക്ഷ ഉപയോഗിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഈ വിചിത്ര ജീവിയുടെ വളർച്ചയുടെ വഴിയിൽ ഒരുപാട് പരിണാമങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമാണ് ഇന്ന് കാണുന്ന വ്യത്യസ്ത മോഡലുകൾ. അതിന്റെ രൂപപരിണാമങ്ങൾ ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവിൽ ഇലക്ട്രിക് ഓട്ടോകൾ വരെ നിരത്തിലിറങ്ങിക്കഴിഞ്ഞു. കാറും ജീപ്പും എന്ന് വേണ്ട യാത്രക്കുപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ടാക്സിയായി ഓടുന്നുണ്ടെങ്കിലും അതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്നു ഓട്ടോറിഷയും ഓട്ടോക്കാരനും. ഒരു ഓട്ടോറിക്ഷ കണ്ടാലറിയാം അത് ഉപയോഗിക്കുന്നവന്റെ കലാവിരുതും സംസ്കാരവും ഇഷ്ടങ്ങളും ഹോബികളും രാഷ്ട്രീയവും ആദർശവും മതവ...