Posts

Showing posts from August, 2021

ഓണസദ്യ

Image
 

പെരുന്നാൾ മധുരം

Image
 

1921വസ്തുതകളുടെ വാങ്മയചരിത്രം

Image
   ആംഗ്ലോ മാപ്പിള യുദ്ധം എന്ന ചരിത്ര പുസ്തകത്തെ പരിചയപ്പെടുത്തി ചന്ദ്രിക വാരാന്തപ്പതിപ്പിൽ ഞാനെഴുതിയ കുറിപ്പ്  ഒരു വസ്തുതയെ ആർക്കുവേണമെങ്കിലും എങ്ങിനെയും വ്യാഖ്യാനിക്കാം. അവരവരുടെ മുൻവിധികൾക്കും താൽപര്യങ്ങൾക്കും അനുയോജ്യമായ വിധം വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുമ്പോഴാണ് തെറ്റായ ചരിത്രം ഉണ്ടാകുന്നത്. വസ്തുതകൾ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ചരിത്രകാരൻമാരുടെ ദൗത്യം. ആ വഴിയിലെ ദൗത്യപൂർത്തീകരണമാണ് ചരിത്രകാരനും പത്ര പ്രവർത്തകനുമായ അലവിക്കുട്ടി പി.കെ എന്ന എ.കെ കോടൂർ എഴുതിയ "ആംഗ്ലോ മാപ്പിള യുദ്ധം 1921" എന്ന ഗവേഷണാത്മക ചരിത്ര ഗ്രന്ഥം. 1921-ലെ മലബാർ സമരവുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.  പ്രക്ഷോഭങ്ങളും അനുബന്ധ സംഭവങ്ങളും ഉണ്ടായ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും കഴിഞ്ഞകാല സംഭവങ്ങളിൽ നേരിട്ടോ പരോക്ഷമായോ അനുഭവസ്ഥരായിട്ടുള്ള അനേകം പേരെ അഭിമുഖം നടത്തിയും ശേഖരിച്ച വിവരണങ്ങളുടെ ക്രോഡീകരണമാണ് ആംഗ്ലോ മാപ്പിള യുദ്ധം 1921. എ.കെ കോടൂർ ശേഖരിച്ച മുഴുവൻ വിവരങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല. ബാക്കി ഭാഗങ്ങളും ചി...