Posts

Showing posts from March, 2020

ഹോം ക്വാറന്റെെൻ

കഴിഞ്ഞ തിങ്കളാഴ്ച (16.3.2020) വൈകുന്നേരമാണ് ബലദിയയിൽ നിന്ന് കടകൾ അടക്കാനുള്ള നിർദ്ദേശം ലഭിച്ചത്. കടയിലുണ്ടായിരുന്ന ഈജിപ്ഷ്യൻ കസ്റ്റമറെ ഉടനെ പറഞ്ഞുവിട്ട് സ്റ്റോർ പൂട്ടി ഷട്ടർ താഴ്ത്തി റൂമിലേക്ക് പോന്നതാണ്. രണ്ടോ മൂന്നോ പ്രാവശ്യം അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങി മിനിട്ടുകൾക്കകം റൂമിലേക്ക് മടങ്ങിയതൊഴിച്ചാൽ അഞ്ച് ദിവസമായി ഈ ഇരിപ്പ് തുടങ്ങിയിട്ട്. ഈ അനിശ്ചിതത്വം എന്ന് തീരും എന്നൊരു നിശ്ചയവുമില്ല. നിസ്കരിക്കാൻ തുടങ്ങിയ കാലം മുതൽ വെള്ളിയാഴ്ച ജുമുഅ മുടങ്ങിയത് ഓർമയില്ല. സാധാരണ ദിവസത്തെ ബാങ്ക് പോലെയല്ല വെള്ളിയാഴ്ച ദിവസത്തെ ളുഹർ ബാങ്ക്. നേരത്തെ ജുമുഅക്ക് എത്തിയവരുടെ സാന്നിധ്യത്തിലായിരിക്കും. എന്നാൽ ഇന്ന് ബാങ്ക് കൊടുക്കുമ്പോൾ പള്ളിയിൽ ആരുമുണ്ടാകില്ല. ഹയ്യാലസ്വലാഹ് എന്ന് പറഞ്ഞതും മുഅദ്ദിൻ കരഞ്ഞ് പോയി. വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം ബാങ്ക് പൂർത്തിയാക്കിയത്. ശേഷം 'സ്വല്ലൂ ഫീ ബുയൂത്തിക്കും' എന്ന് കേട്ടതും ജുമുഅക്ക് പോവാതെ റൂമിൽ ഇരിക്കുന്നതും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജുമുഅ നമസ്കാരം നടക്കാത്ത ഒരു വെള്ളിയാഴ്ചയായിരിക്കും അന്ത്യനാൾ സംഭവിക്കുക എന്ന് പണ്ടെന്നോ കേട്ടത് ഓർമയുണ്ട്. അന്നതി...