ഗ്രീൻ ഫൗണ്ടേഷൻ കൂട്ടായ്മ (നാട് നന്മ നിയോഗം) കക്കാടംപുറം, കുറ്റൂർനോർത്ത് പ്രദേശത്തെ സമാനമനസ്കരായ പൊതുപ്രവർത്തകർ ചേർന്ന് രൂപീകരിച്ച നവകൂട്ടായ്മയാണ് _'ഗ്രീൻ ഫൗണ്ടേഷൻ'_ . സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഗൗരവമായ ചില ഇടപെടലുകൾ നമ്മുടെ ചുറ്റുവട്ടം ആഗ്രഹിക്കുന്നുണ്ട്. സാമ്പ്രദായിക സംഘടനാ സംവിധാനങ്ങളുടെ ശ്രദ്ധ എത്താത്ത ഇടങ്ങൾ മുന്തിയ പരിഗണനകൾ അർഹിക്കുന്നുണ്ട്. ഗൗരവമായ ചിന്തകൾ പങ്കിട്ടും ക്രിയാത്മക ഇടപെടലുകൾ നിർവഹിച്ചും അവിടങ്ങളിൽ പുതിയ മേൽവിലാസമാവുക എന്നതാണ് ഗ്രീൻ ഫൗണ്ടേഷനിലൂടെ കാര്യമായും നമ്മൾ ഉദ്ദേശിക്കുന്നത്. അതിന് പ്രാപ്തിയുള്ള ഒരുപാട് പേർ നമുക്കിടയിലുണ്ട്. കണ്ണമംഗലം, വേങ്ങര, എ.ആർ നഗർ, പഞ്ചായത്തുകളിലെ സമീപ വാർഡുകളിലുള്ള സമാനമനസ്കരും പൊതു തൽപ്പരരുമായവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ. മുസ്ലിംലീഗിന്റെ രാഷ്ട്രീയധാരയുമായി ചേർന്ന് നിൽക്കുന്നവരുമാണവർ. എന്നു വെച്ച് കേവലമായ കക്ഷിരാഷ്ട്രീയത്തെ കയ്യാളുന്നിടത്ത് ഗ്രീൻ ഫൗണ്ടേഷൻ ഉണ്ടാവില്ല. മറിച്ച് നാടിന്റെ സാമൂഹ്യ മുഖ്യധാരയുടെ സാംസ്കാരിക മുഖമായി നിലകൊള്ളാനാണ് ആഗ്രഹം. ഏതാനും ചിലരിൽ ഉദിച്ച ഈ ആശയത്തിന് ഒരു വർഷം മുമ്പ് ചെറിയ തോതി...