Posts

Showing posts from June, 2019

ജി എം ബനാത്ത്‌വാല പകരക്കാരനില്ലാത്ത പാർലമെന്റേറിയൻ

ഫൈസൽ മാലിക് എ.ആർ നഗർ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടും മികച്ച പാര്‍ലമെന്റേറിയനും ഗ്രന്ഥകാരനും നിയമപണ്ഡിതനുമായിരുന്ന ഗുലാം മഹമൂദ് ബനാത്ത്‌വാല സാഹിബിന്റെ വിയോഗത്തിന് ഇന്നേക്ക് പതിനൊന്ന് വർഷം. (15.8.1933-25.6.2008) ഗുജറാത്തിലെ കച്ചിൽ നിന്നാണ് ബനാത്ത്‌വാലയുടെ കുടുംബം ബോംബെയിലേക്ക്  വരുന്നത്. അധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവൻസമയ രാഷ്ട്രീയക്കാരനായി. തുടക്കം മുതൽ മുസ്‌ലിംലീഗ് രാഷ്ട്രീയം തന്നെയായിരുന്നു ബനാത്ത് വാല സാഹിബിന്റേത്. രണ്ടുപ്രാവശ്യം ബോംബെ കോർപ്പറേഷനിൽ അംഗമായി. പിന്നീട് ഉമർഖാദി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായി. അതിനുശേഷമാണ് കേരളത്തിലേക്ക് വരുന്നത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഏഴു പ്രാവശ്യം മത്സരിച്ച് വൻ ഭൂരിപക്ഷത്തിന് വിജയിച്ചു. തുടക്കം 1977 ൽ പിന്നീട് രാജ്യം ദർശിച്ചത് ഐതിഹാസികമായ ഒരു പാർലമെന്റ് ജീവിതമാണ്. പോരാട്ടത്തിന്റെ നിലക്കാത്ത പ്രവാഹമായിരുന്നു ബനാത്ത്‌വാല എന്ന പാർലമെന്റ് മെമ്പർ. ഇന്ത്യകണ്ട ഏറ്റവും നല്ല പാർലമെന്റ് മെമ്പറായി അദ്ദേഹം മാറി. മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ വിശ്വാസപരമായും ആചാരപരമായും ബാധി...

വായനാദിനം

''വായിച്ചാലും വളരും,  വായിച്ചില്ലെങ്കിലും വളരും;  വായിച്ചാല്‍ വിളയും,  വായിച്ചില്ലെങ്കില്‍ വളയും''                    📝കുഞ്ഞുണ്ണിമാഷ് ജൂൺ 19 വായനാദിനം. 1996 മുതലാണ് കേരള സർക്കാർ ജൂൺ 19 വായനാദിനമായി പ്രഖ്യാപിക്കുന്നത്. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി മലയാളികൾ ആചരിക്കുന്നത്. എന്നാൽ ലോക വായന (പുസ്തക)ദിനം ഏപ്രിൽ 23 ആണ്. നിരന്തരമായ വായന ഓർമ്മശക്തിയെ പ്രശോഭിച്ചു നിർത്തുമത്രെ. അറിവാണ് ഏറ്റവും വലിയ ആയുധം. അറിവ് നേടുന്നതിന് ഏറ്റവും ഫലപ്രദം വായന തന്നെ. മനുഷ്യനെ നേർവഴിക്ക് നയിക്കാനും വേണ്ടിടത്ത് തിരുത്താനും വായന ഏറെ പ്രയോജനപ്പെടുന്നു. നമ്മുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ  പരന്ന വായന ഏറെ സ്വാധീനം ചെലുത്തുന്നു. ആചാര്യന്മാരും വിപ്ലവകാരികളും ഉയർന്ന ചിന്തകരും നിരന്തരമായ  വായനയുടെ ഉപാസകനായിരുന്നു എന്നു കാണാം. സോഷ്യൽ മീഡിയയെ നന്നായി വായിക്കാൻ ഉപയോഗപ്പെടുത്തുന്നവർ ഇന്ന് ധാരാളമാണ്. pdf വഴിയും google വഴിയും ധാരാളം പുസ്തകങ്ങൾ നമുക്ക് വായിക്കാൻ കിട്ടുന്നുണ്ട്.  ഫേസ്ബുക...

ഓർമ്മത്തുണ്ട്

Image
സത്താർ കുറ്റൂർ വെയിൽ ചാഞ്ഞ് വരുന്നൊരു നേരത്തായിരുന്നു വീടിനടുത്ത് നിന്ന് ആ അപകടത്തിന്റെ അലർച്ച കേട്ടത്. തൊട്ടുപിന്നാലെ തന്നെ ഉമ്മറത്തെ ചാരുകസേര എടുക്കാൻ ആരൊക്കെയോ പാഞ്ഞെത്തി. കൂക്കി വിളിച്ചും ആർത്ത് കരഞ്ഞും നൊടിയിട കൊണ്ട് നാട് മുഴുവൻ അവിടം വളഞ്ഞ് നിന്നു. അന്നാണ് ആദ്യമായി പൂമുഖത്തെ ഇടവഴിയിലൂടെ മരണം വെള്ളപുതച്ച് പോവുന്നത് കണ്ടത്. വല്യുമ്മ പറഞ്ഞിരുന്ന കഥകളിൽ മാത്രം കേട്ടിരുന്ന മരണത്തെ തൊട്ടടുത്ത് നിന്ന് കണ്ട് ഉള്ള് നടുങ്ങി. അത്യാഹിതം നടന്ന ആ പാറക്കെട്ടുകൾക്കരികിലെ ചോരപ്പാടുകൾ കുഞ്ഞോർമ്മകളിലിന്നും കല്ലിച്ച് കിടക്കുന്നു. പിന്നീട് ഈ മലാരമിറങ്ങി പോവുമ്പോഴെല്ലാം അന്നത്തെ നിലവിളി മനസ്സിനെ അസ്വസ്ഥപ്പെടുത്തും. ഇളം മനസ്സിനേൽക്കുന്ന ആഘാതങ്ങൾ എത്ര ആഴത്തിലാണ് നമ്മെ മുറിവേൽപ്പിക്കുന്നതെന്ന് ഇത്തരം അനുഭവങ്ങളാണ് ബോധ്യപ്പെടുത്തിയത്. ജീവിതത്തിൽ ആദ്യമായി കണ്ട ഒരപകടത്തിന്റെ ചോര വാർന്ന ഓർമ്മയാണിത്.പിന്നീട് ജീവിതയാത്രയിൽ നാട് നടുങ്ങിപ്പോയ ചില അപകടങ്ങൾക്കും ദാരുണ മരണങ്ങൾക്കുമെല്ലാം ദൃക്സാക്ഷിയായി. ഈ ജീവിതം എത്ര നിസ്സാരമാണെന്ന യാഥാർത്ഥ്യം ഇത്തരം സന്ദർഭങ്ങൾ കൺമുന്നിൽ കാണിച്ചു തന്നു. ജീവിതയാത്രയിൽ വല്ലാതെ അടു...

ചരിത്രനിയോഗവുമായി ഒരു ഉത്തരേന്ത്യൻ യാത്ര

Image
(ഭാഗം 2) സത്താർ കുറ്റൂർ 22852/SRC വിവേക് എക്സപ്രസിലെ B4/AC കോച്ചിലായിരുന്നു ഞങ്ങളുടെ യാത്ര. ജൂൺ 24ന് ഞായറാഴ്ച പുലർച്ചെ 3.30 ന് തുടങ്ങി 25 ന് തിങ്കളാഴ്ച വൈകുന്നേരം 6.30-ന് കൊൽക്കത്തയിലെത്തുന്നതാണ് യാത്രാ ഷെഡ്യൂൾ. സീറ്റ് നമ്പറsക്കം ആവശ്യമായ വിവരങ്ങളും നിർദേശങ്ങളും കോ: ഓഡിനേറ്റർ ഫത്താഹ് മൂഴിക്കൽ യാത്രാംഗങ്ങൾക്ക് വളരെ നേരത്തെ തന്നെ കൈമാറിയിരുന്നു. ടി പി എം ബഷീർ സാഹിബായിരുന്നു ലീഡർ. യാത്ര അംഗങ്ങളായി നാൽപ്പത് പേരാണ് ഉണ്ടായിരുനത്. രണ്ട് പകലും ഒരു രാത്രിയും നീണ്ട ട്രെയിൻ യാത്ര പരസ്പരം അറിയാനും അടുക്കാനും വേണ്ടുവോളം സമയമുണ്ട്. ഒരാളെ അറിയാൻ കൂടെ യാത്ര ചെയ്താൽ മതി എന്ന പ്രവാചക വചനം ഓർത്തു പോയി. വിത്യസ്ത സ്വഭാവവും വിവിധ അധികാര പദവികളും വഹിക്കുന്നവർ. ഒരു വാട്സാപ്പ് കൂട്ടായ്മയുടെ എല്ലാ വൈവിധ്യങ്ങളും ഒത്തുചേർന്നവർ. പക്ഷേ യാത്രാ സംഘത്തിൽ അംഗമായതോടെ ഞങ്ങൾക്കിടയിലെ അപരിചിതത്വത്തിന്റെ അകലങ്ങൾ കുറഞ്ഞു കൊണ്ടിരുന്നു. അതിനൊപ്പം പുറത്തെ ഇരുട്ടും നേർത്തു വന്നു. വെളിച്ചം പരക്കുന്ന നേരത്തെ ട്രെയിൻ കാഴ്ചകൾക്ക് വല്ലാത്തൊരു സൗന്ദര്യമാണ്. ഓരോ പ്രഭാതങ്ങളും പുതിയ തുടക്കങ്ങളാണ്. പുതിയ പ്രതീക്ഷകളോടെ ധൃത...

അൽ ഖുർമ (താഇഫ് - സൗദി അറേബ്യ)

Image
https://m.facebook.com/story.php?story_fbid=2362988243934796&id=100006709296109