Posts

Showing posts from January, 2020

സ്വാതന്ത്രസമരത്തിലെ സിംഹഗർജനം

ഏഴു നാഴിക പോലും നടക്കാൻ കഴിയാത്ത ഞാൻ ഏഴായിരം നാഴിക താണ്ടി ഇവിടെ എത്തിയത് എന്തിനാണെന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെയും ഡോ.മുൻഷിയുടെയും സിരകളിൽ ആര്യ രക്തമാണ് ഒഴുകുന്നതെങ്കിൽ എന്നെ തുറുങ്കിലടച്ച റീഡിംഗ് പ്രഭുവിന്റെ സിരകളിലൊഴുകുന്ന അതേ സെമിറ്റിക് രക്തമാണ് എന്റെ സിരകളിലും ഒഴുകിക്കൊണ്ടിരിക്കുന്നത്. റീഡിംഗ് പ്രഭുവിനെ ജൂതമതത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ലെങ്കിൽ എന്നെ ഇസ്‌ലാമിൽ നിന്ന് അണുഅളവ് വ്യതിചലിപ്പിക്കാൻ സാധ്യമല്ല. മുസ്‌ലിം എന്ന നിലക്ക് ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാനൊരു മുസ്‌ലിമാണ്. ഇന്ത്യക്കാരനെന്ന അടിസ്ഥാനത്തിൽ ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാൻ ഒരു ഇന്ത്യക്കാരനാണ്.  ഞാൻ ഇവിടെ ഒരു ലക്ഷ്യസാക്ഷാത്കാരമാണ് ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ ഞങ്ങൾ 32 കോടി ജനങ്ങളുണ്ട്. ബ്രിട്ടന്റെ വെടിയുണ്ടക്കു മുന്നിൽ ധീരമായി മാറു കാട്ടിത്തരാൻ ഞങ്ങൾക്ക് മനോധൈര്യമുണ്ട്. സ്വയം മരണം വരിക്കാൻ ഇന്ത്യക്കാരായ ഞങ്ങൾക്ക് ധൈര്യമുണ്ടെങ്കിലും 32 കോടി ജനങ്ങളെ വെടിയുണ്ടക്കിരയാക്കാനുള്ള ധൈര്യവും മനക്കരുത്തും നിങ്ങൾക്കുണ്ടാവില്ല. ഉണ്ടെങ്കിൽ ആ വെടിയുണ്ട ആദ്യം മുഹമ്മദലിയുടെ വിരിമാറിലേക്ക് തറക്കട്ടെ, സ്വാതന്ത്ര്യം കിട...
https://m.facebook.com/story.php?story_fbid=2541189879447964&id=100006709296109