കിഴക്കനേറനാടിന്റെ കിഴക്കേമൂലയായ കരുവാരക്കുണ്ടിലെ പ്രകൃതിരമണീയവും തികച്ചും ഗ്രാമീണ പശ്ചാത്തലവുമുള്ള മലയോര പ്രദേശമാണ് കൽക്കുണ്ട്. പ്രകൃതി ചൂഷണം അധികമൊന്നും എത്തിയിട്ടില്ലാത്ത നിശബ്ദ താഴ്വര. യാതൊരു കൃത്രിമത്വവും നടത്താത്ത കലർപ്പില്ലാത്ത, ശുദ്ധമായ തേൻ വാങ്ങലാണ് ഞങ്ങളുടെ (Abdul Latheef Areekkan, Sathar Kuttoor, Ashrafpavil Kakkadampuram) യാത്രോദ്ദേശം. ലത്തീഫാക്ക മുമ്പും ഇവിടെ വന്ന് തേൻ വാങ്ങിയിട്ടുണ്ട്. ഓർഡറിനനുസരിച്ച് ആദിവാസികളിൽ നിന്ന് തേൻ ശേഖരിച്ച് വയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. കൽക്കുണ്ടിന് തൊട്ടടുത്താണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. കാട്ടരുവികൾ കൊണ്ട് സമൃദ്ധമായ ഇവിടെ നിന്നാണത്രെ ഒലിപ്പുഴയുടെ ഉത്ഭവം. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതരമായ അപകടത്തിൽ പെടാൻ ഏറെ സാധ്യതയുള്ള പ്രദേശമാണിത്. നിങ്ങളുടെ സംതൃപ്തിയും ആസ്വാദനവും മറ്റുള്ളവരുടെ ദുഃഖമാവാതിരിക്കട്ടെ, ഒട്ടേറെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. അടുത്തത് നിങ്ങളുടെ പേരാവാതിരിക്കട്ടെ എന്നെഴുതിയ ബോർഡ് മതി ഇവിടത്തെ അപകടസാധ്യത ബോധ്യപ്പെടുത്താൻ. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന വലിയ കരിങ്കല്ല് പാകിയ ദുർഘ...