ചക് ദേ ഇന്ത്യ.... INDIA🧡🤍💚

ജനാധിപത്യ ഇന്ത്യക്ക് പുത്തൻ പ്രതീക്ഷ നൽകി ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് (I.N.D.I.A) ഉദയം കൊണ്ടു.

പ്രധാന പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ ബംഗലരുവിൽ ചേർന്ന അവസാനഘട്ട യോഗത്തിലാണ് ഐ.എൻ.ഡി.ഐ.എക്ക് അന്തിമ രൂപം നൽകിയത്.

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് അടക്കം 26 പ്രതിപക്ഷ പാർട്ടികളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. ദേശീയ രാഷ്ട്രീയത്തിൽ മുസ്‌ലിംലീഗിന് വലിയ അംഗീകാരമാണിത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് മുഖ്യലക്ഷ്യം.

സാമൂഹിക നീതി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ദേശീയ ക്ഷേമം എന്നിവയും പുതിയ സഖ്യത്തിന്റെ പ്രധാന അജണ്ടകളാണ്.

വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും സാമ്പത്തിക അസമത്വത്തിന്റേയും കൊള്ളയുടേയും സ്വേച്ഛാധിപത്യ, ജനവിരുദ്ധ രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന മുദ്രാവാക്യത്തിൽ ഊന്നിയാകും സഖ്യം പ്രവർത്തിക്കുക.

പരമ്പരാഗത എതിരാളികൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും  രാഷ്ട്രീയ താൽപ്പര്യങ്ങളും അനുരഞ്ജനം ചെയ്ത് മുന്നോട്ടു പോവുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കും.

അവസരവാദികളും അധികാരമോഹികളുമായ നേതാക്കളുടെ യോഗമെന്ന് പ്രതിപക്ഷ കൂട്ടായ്മയെ ബി.ജെ.പി പരിഹസിച്ചങ്കിലും സഖ്യം യാഥാർത്ഥ്യമായതോടെ ഡൽഹിയിൽ തിരക്കിട്ട് 38 പാർട്ടികൾ ഉൾപ്പെടുന്ന എൻ.ഡി.എയുടെ സമ്പൂർണ്ണ മീറ്റ് പ്രഖ്യാപിച്ചത് തന്നെ പുതിയ സഖ്യം ബി.ജെ.പിയുടെ മനസ്സിൽ ഇടിത്തീയായി എന്നതിന്റെ തെളിവാണ്.

2004-ൽ ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുന്നതിന് വേണ്ടി തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായ യു.പി.എ സർക്കാർ 10 വർഷമാണ് ഇന്ത്യ ഭരിച്ചത്.

ജനക്ഷേമകരമായ ഒട്ടേറെ പദ്ധതികൾ കാഴ്ചവച്ച മാതൃകാ സർക്കാരിന്റെ അവസാനകാലത്തുണ്ടായ ചില പോരായ്മകളും ബി.ജെ.പിയുടെ നുണ ബോംബുകളെ മറികടക്കാൻ കഴിയാതിരുന്നതുമാണ് യു.പി.എക്ക് വിനയായത്.

നിലവിൽ ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ പാർട്ടികൾക്ക് ആകെ ലോക്‌സഭയിൽ 150 അംഗബലമുണ്ട്.

ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും ഏകാധിപത്യ-ഫാസിസ്റ്റ് സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാനും സാധിച്ചാൽ 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാൻ നിഷ്പ്രയാസം സാധിക്കും. വിജയാശംസകളോടെ.

ഫൈസൽ മാലിക് എ.ആർ നഗർ

Indian national democratic inclusive Alliance

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)