Posts

Showing posts from August, 2023
Image
 മലപ്പുറം ജില്ല ജിദ്ദ കെഎംസിസിയുടെ മീഡിയ വിങ്ങിൽ നിന്നാണ് 2015-ൽ Forum for Innovative Thoughts (ഫിറ്റ്) എന്ന ആശയം ഉൽഭവിക്കുന്നത്. സാമ്പ്രദായിക സംഘടനാ ശൈലികളിൽ നിന്ന് വേറിട്ട പ്രവർത്തന രീതിയിലൂടെയാണ് ഫിറ്റ് സഞ്ചരിക്കുന്നത്. വ്യക്തമായ ചട്ടക്കൂടിൽ അജണ്ടകൾ രൂപീകരിച്ച് സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി പ്രവർത്തിക്കുകയാണ് ഈ കൂട്ടായ്മ. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വേണ്ടി നടത്തുന്ന പഠന ക്ലാസുകളിലൂടെ ധിഷണ ശാലികളും ചരിത്രബോധവുമുള്ള പ്രതിഭകളെ സൃഷ്ടിച്ച് സ്വത്വ രാഷ്ട്രീയത്തെ നയിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ഫിറ്റിന്റെ ലക്ഷ്യം.  പരിസ്ഥിതി,കൃഷി,ആരോഗ്യം,വിദ്യാഭ്യാസം,പാർട്ടി ശാക്തീകരണം തുടങ്ങി വൈവിധ്യമായ വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്. വർഷങ്ങൾക്കുമുമ്പ് പത്രപ്രവർത്തകനും പ്രഭാഷകനുമായ Shareef Sagar ആണ് ക്ലാസുകൾക്ക് തുടക്കം കുറിക്കുന്നത്. വിജയകരമായ മൂന്ന് ബാച്ചുകൾക്ക് ശേഷം നാലാം ബാച്ചാണ് ഇപ്പോൾ നടന്നുവരുന്നത്. അതിൽ നേതൃസ്മൃതി പരമ്പരയിൽ നേതാക്കളിലൂടെ എന്ന ശീർഷകത്തിൽ ഒരു ക്ലാസ് എടുക്കാൻ ഇന്നലെ അവസരം ലഭിച്ചു.  വിജ്ഞാന ദാഹികളായ പ്രഗൽഭരായ വിദ്യാർത്ഥികളെ കൊണ്ട് പ്രൗഢമായിരുന്നു സദസ്സ്. അവരെ ...