Posts

Showing posts from May, 2019

ചരിത്ര നിയോഗവുമായി ഒരു ഉത്തരേന്ത്യൻ യാത്ര

Image
(ഭാഗം ഒന്ന്) സത്താർ കുറ്റൂർ രാത്രി പത്ത് മണിയോടെ പുറപ്പെടാമെന്നായിരുന്നു ശംസുവിന് കൊടുത്ത വാക്ക്. റെഡിയായിട്ട് വിളിക്കാമെന്ന് പറഞ്ഞതിനാൽ സമയത്തിന്റെ കാര്യത്തിലുള്ള വേവലാതി ഉണ്ടായിരുന്നില്ല. പതിനൊന്ന് മണിയോടെ തന്നെ കാത്തിരുന്ന വിളി വന്നു. മൊബൈൽ വെളിച്ചവുമായി ഒറ്റയടിപ്പാതയിലൂടെ വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് നടന്നു. നാടുറങ്ങാൻ തുടങ്ങിയിരുന്നു.. അയൽപക്കത്തെ വീടുകളിൽ പലതിലും ഒറ്റ വെളിച്ചം മാത്രമെ അണയാൻ ബാക്കിയൊള്ളൂ.. ഈ അസമയത്തെ വഴി നടത്തം ആരും കാണാതിരുന്നെങ്കിൽ എന്നാശിച്ചു. ഒന്നുമുണ്ടായിട്ടല്ല. ചില നേരത്തെ കണ്ടുമുട്ടലുകൾക്ക് വല്ലാത്ത വിശദീകരണം വേണ്ടി വരും. തിരക്കിട്ട്  നടക്കുന്ന എനിക്ക് അത് ചെറിയ രീതിയിലെങ്കിലും അലോസരമാവും. മനോഗതി അറിഞ്ഞോ എന്തോ നടവഴിയിൽ ആരും എതിരെ വന്നില്ല. വിളക്കണയാത്ത പൂമുഖങ്ങളിൽ നിന്ന് ഒരാളും നീട്ടി വിളിച്ചതുമില്ല.. മെയിൻ റോഡിലെത്തുമ്പോൾ സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ ഞാനൊതുങ്ങി നിന്നു. ഒന്ന് രണ്ട് വാഹനങ്ങൾ അന്നേരം മറി കsന്നു പോയി. റോഡ്  അനുസരണയോടെ നീണ്ടു നിവർന്നു കിടക്കുകയാണ്.. തലേ രാത്രി ചെയ്ത മഴ കാരണമായിരിക്കണം പാറ്റകൾ വെളിച്ചത...

ഈത്തപ്പഴ വിശേഷം

തംറ് അഥവാ ഈത്തപ്പഴം ഏതെങ്കിലുമൊരു വിശ്വാസിസമൂഹത്തിന്റെ  ജീവിതവുമായി ഇത്രയധികം ബന്ധപ്പെട്ടുകിടക്കുന്ന ഒരു പഴവർഗം ഉണ്ടെങ്കിൽ അത് ഈത്തപ്പഴം മാത്രമായിരിക്കും. ആയിരത്തി അഞ്ഞൂറിലധികം  ഇനങ്ങളിൽ ഈത്തപ്പഴം ഉണ്ടെങ്കിലും പൊതുവെ ഇതിനെ  തംറ് എന്നാണ് വിളിക്കപ്പെടുന്നത്. മദീനയിൽ മാത്രം നൂറ്റിയമ്പതിൽ പരം ഈത്തപ്പഴഇനങ്ങൾ  ഉണ്ടത്രേ. ഇതിലേറ്റവും സ്രേഷ്ടമായതും വില കൂടിയതും ''അജ്‌വ" എന്ന ഇനമാണ്. ഏറ്റവും കൂടുതൽ ഈത്തപ്പഴം  ഉൽപാദിപ്പിക്കുന്ന രാജ്യം സൗദിഅറേബ്യയാണ്. പെട്രോഡോളറിന്റെ കുത്തൊഴുക്കിലും അറബികൾ ഈത്തപ്പഴകൃഷിയെ കൈവിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്. ഈത്തപ്പഴകൃഷിയിലെ  ലാഭനഷ്ടം കണക്കു കൂട്ടാതെ പാരമ്പര്യവും പൈതൃകവുമാണ് അവർ പരിഗണിച്ച ഘടകം. പരിശുദ്ധ ഖുർആനിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഈത്തപ്പഴത്തെ പരാമർശിക്കുന്നുണ്ട്. നോമ്പുതുറക്കാൻ ഏറ്റവും ശ്രേഷ്ടമായത് കാരക്കയാണെന്ന നബിവചനം സുവ്യക്തമാണല്ലോ. പ്രവാചകൻ ഈസ (അ)യുടെ മാതാവ് മറിയമിന് ഗർഭത്തിന്റെ അന്ത്യഘട്ടത്തിൽ  വേദനയും അസ്വസ്ഥതയും നേരിട്ടപ്പോൾ ഈത്തപ്പഴം തിന്നാൻ ഉപദേശിച്ചതായി പരിശുദ്ധ ഖുർആനിൽ കാണാം (സൂറ:മറിയം25) ആദ്യം കാരക്കയും പിന്നെ ...
https://m.facebook.com/story.php?story_fbid=2338562979710656&id=100006709296109