അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്


എന്റെ ദേശം

   ഓരോ ദേശങ്ങൾക്കും വ്യത്യസ്തമായ ഒരു പാട് കഥകൾ പറയാനുണ്ടാവും. ചരിത്ര വഴികളും ഉന്നത വ്യക്തിത്വങ്ങളും ചരിത്ര സംഭവങ്ങളും അതിൽ ഉൾപ്പെടുന്നു. അതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് എന്ന 
എ ആർ നഗറിന്റെ ചരിത്രം. സ്വാതന്ത്ര സമരത്തിന്റെ സുവർണ്ണ താളുകളിൽ എന്നുമോർക്കപ്പെടുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾ കാത്തു സൂക്ഷിക്കുകയും അതേ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്യുന്ന നാട്. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്ത കേരളത്തിലെ ഏക പഞ്ചായത്ത് എന്ന അപൂർവ്വ റെക്കോർഡും അബ്ദുറഹ്മാൻ നഗറിന് തന്നെ. മലബാറിലെ മുസ്‌ലിം സമൂഹത്തിന് ആത്മീയ നേതൃത്വം നൽകുകയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മുൻപന്തിയിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത മമ്പുറം സയ്യിദ് അലവി തങ്ങളുടെ വീടും മഖാമും സ്ഥിതി ചെയ്യുന്നതും എ ആർ നഗറിലാണ്. 
മഹാ ശിലായുഗത്തിന്റെ സ്മരണകളുയർത്തുന്ന കുടക്കല്ലുകൾ ഇന്നും ഇവിടെയുണ്ട്.
പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ  ജന്മം കൊണ്ട് അനുഗ്രഹീതമായ പുതിയത്ത് പുറായയും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പാദസ്പർശമേറ്റ കൊളപ്പുറവും പ്രസിദ്ധമായ കൊടുവായൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രവും  എ.ആർ നഗറിലാണ്. 9600 ഓളം മദ്രസ്സകളിലെത്തി നിൽക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡ് ആദ്യത്തെ 10 മദ്രസ്സകൾക്ക് ഒന്നിച്ച് അംഗീകാരം നൽകിയപ്പോൾ അതിലൊന്ന്(8) എ.ആർ നഗറിലെ കക്കാടം പുറത്തായിരുന്നു.
            മുഖ്യമന്ത്രി(എ.കെ ആന്റണി), ഉപമുഖ്യമന്ത്രി (അവുകാദർകുട്ടി നഹ), കേന്ദ്ര മന്ത്രി(ഇ.അഹമ്മദ്), പ്രതിപക്ഷ ഉപനേതാവ്(പി.കെ കുഞ്ഞാലിക്കുട്ടി) എന്നിവരെയെല്ലാം തെരഞ്ഞെടുക്കാൻ ഭാഗ്യം ലഭിച്ച കേരളത്തിലെ ഒരേയൊരു പഞ്ചായത്തും എ.ആർ നഗർ തന്നെയായിരിക്കും.
ചരിത്രത്തിൽ സ്ഥാനം പിടിച്ച തിരൂരങ്ങാടി   നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ അന്ന് എ.ആർ നഗർ തിരൂരങ്ങാടിയുടെ ഭാഗമായിരുന്നു.
ഇ.അഹമ്മദിന്റെ നിര്യാണം മൂലം ഒഴിവ് വന്ന മലപ്പുറം ലോക്സഭാ  ഉപതെരഞ്ഞെടുപ്പിലും അതിനെ തുടർന്നു വന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിലും പങ്കെടുത്തതോടെ അബ്ദുറഹ്മാൻ നഗർ  വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്.

ഫൈസൽ മാലിക്
വി.എൻ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)