ഫൈസൽ മാലിക് വി.എൻ - എ.ആർ.നഗർ Wtsap : +919061458360 1. 1906-ൽ സർവ്വേന്ത്യാ മുസ്ലിംലീഗ് രൂപീകരിച്ചപ്പോഴും സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ആയപ്പോഴും 'മുസ്ലിംലീഗ്' എന്ന പേരിൽ മാറ്റമുണ്ടായില്ല. രൂപീകരണയോഗത്തിൽ ഈ പേര് നിർദേശിച്ചത് ആരായിരുന്നു? Ans : സർ മിയാൻ മുഹമ്മദ് ഷാഫി (പഞ്ചാബ്) 2. ഒരിക്കൽ കേരളം സന്ദർശിക്കാനെത്തിയ ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്രഗത്ഭ പരിഭാഷകൻ കൂടിയായ കെ.എം സീതി സാഹിബായിരുന്നു. പ്രസംഗത്തിനിടെ ഗാന്ധിജി പറഞ്ഞ "Water, water, every where, Nor any drop to drink" എന്ന വാചകത്തിന് സീതി സാഹിബിന്റെ പരിഭാഷ എന്തായിരുന്നു? Ans : വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പാനില്ലത്രെ 3. രണ്ടാം ലോകമഹായുദ്ധ കാലത്തെ വറുതിയിൽനിന്ന് പാവങ്ങളെ രക്ഷിക്കാൻ കോഴിക്കോട് സ്വന്തമായി ന്യായവില ഷോപ്പ് ആരംഭിച്ചത് ആരാണ്? Ans : സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ 4. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങൾ കേരള സർക്കാരിന്റെ രണ്ട് ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. അവ ഏതെല്ലാം? Ans : മലപ്പുറം സ്പിന്നിങ് മിൽ ചെയർമാൻ, കേരള വഖഫ് ബ...
Comments
Post a Comment