ഗ്രീൻ ഫൗണ്ടേഷൻ കക്കാടംപുറം
ഗ്രീൻ ഫൗണ്ടേഷൻ കൂട്ടായ്മ
(നാട് നന്മ നിയോഗം)
കക്കാടംപുറം, കുറ്റൂർനോർത്ത് പ്രദേശത്തെ സമാനമനസ്കരായ പൊതുപ്രവർത്തകർ ചേർന്ന് രൂപീകരിച്ച നവകൂട്ടായ്മയാണ്
_'ഗ്രീൻ ഫൗണ്ടേഷൻ'_ .
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഗൗരവമായ ചില ഇടപെടലുകൾ നമ്മുടെ ചുറ്റുവട്ടം ആഗ്രഹിക്കുന്നുണ്ട്.
സാമ്പ്രദായിക സംഘടനാ സംവിധാനങ്ങളുടെ ശ്രദ്ധ എത്താത്ത ഇടങ്ങൾ മുന്തിയ പരിഗണനകൾ അർഹിക്കുന്നുണ്ട്.
ഗൗരവമായ ചിന്തകൾ പങ്കിട്ടും ക്രിയാത്മക ഇടപെടലുകൾ നിർവഹിച്ചും അവിടങ്ങളിൽ പുതിയ മേൽവിലാസമാവുക എന്നതാണ് ഗ്രീൻ ഫൗണ്ടേഷനിലൂടെ കാര്യമായും നമ്മൾ ഉദ്ദേശിക്കുന്നത്.
അതിന് പ്രാപ്തിയുള്ള ഒരുപാട് പേർ നമുക്കിടയിലുണ്ട്.
കണ്ണമംഗലം, വേങ്ങര, എ.ആർ നഗർ, പഞ്ചായത്തുകളിലെ സമീപ വാർഡുകളിലുള്ള സമാനമനസ്കരും പൊതു തൽപ്പരരുമായവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ. മുസ്ലിംലീഗിന്റെ രാഷ്ട്രീയധാരയുമായി ചേർന്ന് നിൽക്കുന്നവരുമാണവർ. എന്നു വെച്ച് കേവലമായ കക്ഷിരാഷ്ട്രീയത്തെ കയ്യാളുന്നിടത്ത് ഗ്രീൻ ഫൗണ്ടേഷൻ ഉണ്ടാവില്ല. മറിച്ച്
നാടിന്റെ സാമൂഹ്യ മുഖ്യധാരയുടെ സാംസ്കാരിക മുഖമായി നിലകൊള്ളാനാണ് ആഗ്രഹം. ഏതാനും ചിലരിൽ ഉദിച്ച ഈ ആശയത്തിന് ഒരു വർഷം മുമ്പ് ചെറിയ തോതിൽ ഞങ്ങൾ തുടക്കം കുറിച്ചിരുന്നു. ഖാഇദെമില്ലത്തിന്റെ പേരിൽ ഒരു നറുക്ക് കുറി ആരംഭിച്ച് കൊണ്ടായിരുന്നു ഇതിന്റെ തുടക്കം. 34 പേരായിരുന്നു ആദ്യവർഷ കുറിയിലെ അംഗങ്ങളെങ്കിൽ രണ്ടാം വർഷത്തേക്ക് അത് 112 പേരിൽ എത്തിനിൽക്കുന്നു.
വിപുലമായ രീതിയിൽ നമ്മുടെ പ്രദേശത്തെ സമാനമനസ്ക്കരായ എല്ലാവരിലേക്കും ഇപ്പോൾ ഈ ആശയം ഞങ്ങൾ എത്തിക്കുകയാണ്.
ഇനി ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് നമ്മളാണ് നാം ഓരോരുത്തരുമാണ്. ഇങ്ങിനെ ഒരാശയത്തിന് ചില കാരണങ്ങളുമുണ്ട്.
അരാഷ്ട്രീയവാദത്തിന്റെ പേരിൽ കൂട്ടുകൂടുന്ന കൂട്ടങ്ങളിൽ നിന്ന് ചില നന്മകളൊക്കെ നമുക്ക് അനുഭവിക്കാനും ദർശിക്കാനും കഴിയുന്നുണ്ടെങ്കിലും രാഷ്ട്രീയം നാട് ഭരിക്കുന്ന നാട്ടിൽ രാഷ്ട്രീയ ലക്ഷ്യ ബോധമില്ലാത്ത ഒരു തലമുറ വളർന്ന് വരുന്നതിനെ നല്ലതെന്ന് പറയാൻ കഴിയില്ല. എന്നാൽ ജീവിത ലക്ഷ്യങ്ങളൊക്കെ മറന്ന് വെറുമൊരു രാഷ്ട്രീയാതിപ്രസരത്തിന്റെ കോലാഹലങ്ങളിൽ തുള്ളിച്ചാടുന്നതും നാടിന് ഗുണകരമല്ല.
ലക്ഷ്യബോധമുള്ള ഒരു തലമുറയായിരിക്കണം നമ്മുടെ പ്രദേശത്ത് നിന്ന് വളർന്ന് വരേണ്ടത്. അതിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവും ഉണ്ടായിരിക്കണം.
ആ രാഷ്ട്രീയം നൻമയുടെതായിരിക്കണം നല്ല സംസ്ക്കാരത്തിന്റെതായിരിക്കണം നല്ല സംവേദനക്ഷമതയുടെ തായിരിക്കണം.
ഫാഷിസവും അധാർമികതയും നിഖില മേഖലകളെയും പിടിമുറുക്കുന്ന വർത്തമാനകാല സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. വളർന്നുവരുന്ന തലമുറയെ ദിശാബോധത്തോടെ വഴി നടത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്.
ഇവിടെയാണ് രാഷ്ട്രീയ,ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി നമ്മൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത്.
ലക്ഷ്യബോധമുള്ള രാഷ്ട്രീയപ്രസ്ഥാനം വളരുന്നതോടൊപ്പം എല്ലാ രംഗത്തും നമ്മുടെ യുവതയും വളരണം മുന്നിട്ട് നിൽക്കണം
എല്ലാ രംഗത്തും നൻമയുടെ അനുരണനങ്ങൾ ഓളം വെട്ടുന്ന ഒരു യുവതയായിരിക്കണം നമ്മുടെത്.
സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും ആത്മീയമായും ധാർമികമായുമൊക്കെ നമ്മുടെ യുവസമൂഹം മാറേണ്ടതുണ്ട്.
കൂടെ നാടും മാറേണ്ടതുണ്ട്.
ഇതിനൊക്കെ ഉതകുന്ന തരത്തിലുള്ള പഠന ക്ലാസുകൾ, ഉൽബോധന യോഗങ്ങൾ, വ്യക്തിത്വ വികസനത്തിനുതകുന്ന ചെറുതും വലുതുമായ പരിപാടികളൊക്കെ സംഘടിപ്പിക്കുക. വിദ്യാഭ്യാസത്തിന്റെ തുടർപ്രക്രിയ ക്രമമല്ലാത്തതിന്റെ പേരിൽ കുറെ വർഷങ്ങൾ പഠിച്ച് ഡിഗ്രികൾ സമ്പാദിക്കുമെന്നല്ലാതെ അതുമായി ഒരു ബന്ധവുമില്ലാത്ത മേഖലകളിലേക്ക് വഴിയിൽ വെച്ച് ഗതി മാറി പോയവരെയൊക്കെ നമ്മൾ ഒരുപാട് കാണുന്നുണ്ട്. കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച വിധത്തിൽ തുടർവിദ്യാഭ്യാസം ക്രമപ്പെടുത്താൻ വേണ്ട ഉപദേശനിർദേശങ്ങൾ പരിചയസമ്പന്നരെ പങ്കെടുപ്പിച്ച് കൊണ്ട് പഠിതാക്കൾക്ക് ലഭ്യമാക്കുക സർക്കാർ സർവീസിൽ കയറി പറ്റാനുള്ള ഉപദേശ നിർദേശങ്ങൾ അറിവുള്ളവരിൽ നിന്ന് സമ്പാദിക്കുക അതിന് വേദിയൊരുക്കുക ഇതൊക്കെ നമ്മുടെ ലക്ഷ്യങ്ങളാണ്.
ഈ രംഗത്തൊക്കെ നിരാശാജനകമാണ് നമ്മുടെ പ്രദേശം. ഒരു ദിവസം കൊണ്ട് എല്ലാം മാറ്റിമറിച്ച് അൽഭുതം സൃഷ്ടിക്കും എന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. എങ്കിലും കുന്നോളം ആത്മവിശ്വാസവും സമർപ്പിത മനസ്സുമുള്ള ഒരുപറ്റം സുമനസ്സുകൾ ആണ് നമ്മുടെ കൈമുതൽ എന്ന ബോധ്യത്തോടെ നമ്മൾക്കൊന്നായ്
കൈകോർക്കാം.
പ്രാർത്ഥനകൾ ഉണ്ടായിരിക്കണം എന്ന അഭ്യർത്ഥനയോടെ

Comments
Post a Comment