ഷാഫി ചാലിയം എഴുതുന്നു

കഴിഞ്ഞ നാല് ദിവസമായി പലരും എന്നെ വിളിച്ചു ചോദിച്ച ഒരു ചോദ്യമാണ് കേരള സംസ്ഥാന മുസ്‌ലിംലീഗിന്റെ പ്രഥമ ട്രഷറർ ആരായിരുന്നുവെന്ന്. എഴുതപ്പെട്ട ലീഗ് ചരിത്രഗ്രന്ഥങ്ങളിൽ പ്രസിഡന്റ് ആയ ബാഫഖി തങ്ങളുടെ പേരും സെക്രട്ടറിയായ സീതി സാഹിബിന്റെ പേരും മാത്രമേയുള്ളൂ. അതിനാൽ പുസ്തകം തപ്പി ഇതിന് മറുപടി നൽകാൻ പലർക്കും കഴിയാതെ വന്നു. അതിനാൽ പലഭാഗത്ത് നിന്നും ധാരാളം വിളികൾ വന്നു. അതിൽ രണ്ട് പേർക്ക് ഞാൻ കൊടുത്ത ഉത്തരം വി.കെ.പി. അബ്ദുൾ ഖാദർ ഹാജിയാണെന്നാണ് എന്റെ ഓർമ്മ എന്നാണ്. എന്നാലും ഒന്ന് പരിശോധിക്കണം എന്നും പറഞ്ഞു. പിന്നെ വിളിച്ചവരോട് പരിശോധിച്ച് മറുപടി നൽകാമെന്നും പറഞ്ഞു. ഈ ചോദ്യത്തിനുള്ള ശരിയായ മറുപടി വിളിച്ചവരോടൊക്കെ തിരിച്ചു വിളിച്ചു പറയാൻ ബുദ്ധിമുട്ട് ആയത് കൊണ്ടാണ് ഇവിടെ വിശദീകരിക്കുന്നത്.

കേരള സംസ്ഥാന മുസ്‌ലിംലീഗിന്റെ പ്രഥമ ട്രഷറർ മെഹബൂബെമില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബാണ്. ജെ.സെക്രട്ടറിയായ സീതി സാഹിബ് സ്പീക്കറായപ്പോൾ ആ ഒഴിവിൽ ജ.സെക്രട്ടറിയായി ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് അവരോധിതനായി. അതേ തുടർന്ന് ഒഴിവുവന്ന ട്രഷറർ സ്ഥാനത്തേക്ക് കാസർഗോഡ് ജില്ലയിലെ പടന്ന സ്വദേശിയായ വി.കെ.പി അബ്ദുൾ ഖാദർ ഹാജി നിയമിതനായി. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് എം.കെ ഹാജി ആ സ്ഥാനത്തേക്ക് അവരോധിതനായി. ഇതാണ് ശരിയായ ഉത്തരം.
ഷാഫി ചാലിയം (15-4-2020)

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)