
Posts
Showing posts from June, 2020
പുലിക്കോട്ടിൽ ഹൈദർ
- Get link
- X
- Other Apps
ഇന്നലെ പെയ്ത മഴക്കാണ് ഇന്നു മുളച്ചൊരു പുല്ലാണ് എന്നു നിനക്കണ്ടാ മുസല്മാന് വേരൂന്നിയ ഊക്കന് കാടാണ്...'' 'മാപ്പിളപ്പാട്ടിലെ കുഞ്ചൻ നമ്പ്യാർ' എന്ന് സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിശേഷിപ്പിച്ച പ്രശസ്ത മാപ്പിളകവി പുലിക്കോട്ടിൽ ഹൈദർ സാഹിബിന്റെ 45-ആം ചരമവാർഷിക ദിനമാണ് 2020 ജൂൺ 23. (1879_1975 ) പ്രാദേശിക വിഷയങ്ങളും സമകാലിക സംഭവങ്ങളും ഇതിവൃത്തമാക്കി ഹൈദർ സാഹിബ് നടത്തിയ രചനകൾ സാധാരണക്കാരന്റെ ശൈലിയിലും ഭാഷയിലും അവതരിപ്പിച്ചപ്പോൾ അനുവാചക വൃന്ദത്തിന്റെ ചുണ്ടുകളിലൂടെ അത് വളർന്ന് പന്തലിക്കുകയായിരുന്നു. നിത്യജീവിതത്തിലെ നോവുകൾ നിറഞ്ഞുനിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും. പുലിക്കോട്ടിൽ സാഹിത്യങ്ങൾ ജനകീയമായതിന്റെ കാരണവും മറ്റൊന്നല്ല. പുലിക്കോട്ടിൽ ഹൈദറിന്റെ എല്ലാ രചനകളും അറബി-മലയാളം ലിപിയിൽ ആയിരുന്നു. അതുകൊണ്ടായിരിക്കണം മലബാറിന് പുറത്ത് അത് വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ഹൈദർ കൃതികളിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്നത്. സാമൂഹ്യപരിഷ്കരണം, നവോത്ഥാനം, ദുരാചാരം, തെരഞ്ഞെടുപ്പ്, പ്രളയം, ഖിലാഫത്ത് സമരം തുടങ്ങി തന്റെ പദ്യരചനക്ക് വിഷയീഭവിച്ചിട്ടില്ലാത...
മലപ്പുറം ജില്ല: അരനൂറ്റാണ്ടിന്റെ കുതിപ്പും കിതപ്പും
- Get link
- X
- Other Apps
മലപ്പുറം ജില്ലയുടെ പിറവിദിനത്തിൽ മലയാളം ന്യൂസ് പത്രത്തിൽ വന്ന ലേഖനം. 2020 ജൂൺ 16ന് മലപ്പുറം ജില്ലക്ക് 51 വയസ്സ് പൂർത്തിയാവുകയാണ്. ഇന്ത്യയിൽ 650ലധികം ജില്ലകളുണ്ട്. കേരളത്തിൽ 14ഉം. അതിലൊരു ജില്ലയാണ് മലപ്പുറം. ഒരു ജില്ല 51 വർഷം പൂർത്തിയാക്കുക എന്നത് വാർത്താപ്രാധാന്യമുള്ള കാര്യമേയല്ല. എന്നാൽ മലപ്പുറം അതിൽ നിന്ന് വേറിട്ട് നിൽക്കുന്നു. അതിന്റെ രൂപീകരണപശ്ചാത്തലം തന്നെയാണതിനു കാരണം. മറ്റു ജില്ലകൾ എന്ന് രൂപീകരിച്ചുവെന്ന് ചോദിച്ചാൽ ആ ജില്ലക്കാർക്ക് പോലും പെട്ടെന്ന് ഉത്തരം പറയാൻ സാധിക്കണമെന്നില്ല. എന്നാൽ മലപ്പുറം ജില്ലയുടെ പിറവിദിനം അറിയാത്തവരായിരിക്കും വിരളം. ആ ദിനം കടന്നു വരുമ്പോൾ ഓരോ വർഷവും നാം അത് ഓർക്കുന്നു, ചർച്ച ചെയ്യുന്നു, ആഘോഷിക്കുന്നു. ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും വാദകോലാഹലങ്ങളും പൊരുതി നേടിയ വിജയവും ഇതിന് നിമിത്തമായിട്ടുണ്ടാവാം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ നിലവിൽ വരുന്നതുവരെ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു മലപ്പുറം ഉൾക്കൊള്ളുന്ന ഭൂപ്രദേശം. ഭരണസിരാകേന്ദ്രത്തിൽ നിന്ന് ഏറെ അകലെയുള്ള നാട്. ഭാഷാപരമായും സാംസ...