ഫൈസൽ മാലിക് വി.എൻ എ.ആർ നഗർ Wtsap: +919061458360 (1)ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകരിച്ച വർഷം,സ്ഥലം ? ഉ: 1948 മാർച്ച് 10(ബുധൻ) മദിരാശിയിലെ രാജാജി ഹാൾ (2)ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പ്രഥമ അഖിലേന്ത്യാ പ്രസിഡൻറ് ആര് ? ഉ: ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് (3)ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന്റെ ദേശീയ അധ്യക്ഷനായ നേതാവ്? ഉ: ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് (24വർഷം) (4)സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിംലീഗ് നിലനിർത്താൻ തീരുമാനിച്ചശേഷം മുസ്ലിംലീഗിന്റെ പതാക ആദ്യമായി സ്ഥാപിച്ചത് എവിടെയാണ് ? ഉ: പാലക്കാട് ജില്ലയിലെ പുതുനഗരം (5)ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകരിച്ച ശേഷം ഇന്ത്യയിൽ ആദ്യമായി മുസ്ലിംലീഗിന്റെ പൊതു സമ്മേളനം നടന്ന സ്ഥലമേത് ? ഉ: കിഴിശ്ശേരി (മലപ്പുറം ജില്ല. ഡിസംബർ 1948) (6)മദിരാശിയിലെ രാജാജിഹാൾ, സുപരിചിതമാണ് ഈ നാമം.1952ൽ ലീഗിന്റെ പിന്തുണയോടെയാണ് രാജാജി മദിരാശിയിൽ മുഖ്യമന്ത്രിയായത്. ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമമെന്ത്? ഉ: സി.രാജഗോപാലാചാരി (7)1952ലെ മദിരാശി നിയമസഭയിൽ മുസ്ലിംലീഗിന് എത്ര എം.എൽ.എമാർ ഉണ്ടായിരുന്നു ? ഉ: അഞ...
ഫൈസൽ മാലിക് വി.എൻ - എ.ആർ നഗർ Wtsap : +919061458360 1 - ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ പ്രഥമ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ട്രഷററും ആരൊക്കെയായിരുന്നു ? ✅ മെഹബൂബ് അലി ബേഗ്, ഹാജി ഹസ്സനലി പി ഇബ്രാഹീം 2 - 1906-ലാണ് സർവ്വേന്ത്യാ മുസ്ലിം ലീഗ് രൂപീകൃതമായതെങ്കിലും മലബാർ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി നിലവിൽവന്ന വർഷം ? ✅ 1937 ഡിസംബർ 20 3 - സർവ്വേന്ത്യാ മുസ്ലിംലീഗിന്റെ ഭരണഘടനയായ "ഗ്രീൻ ബുക്ക്" എഴുതി തയ്യാറാക്കിയത് ആരായിരുന്നു ? ✅ മൗലാനാ മുഹമ്മദലി ജൗഹർ 4 - 1937ൽ രൂപീകരിച്ച പ്രഥമ മലബാർ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ട് ആരായിരുന്നു ? ✅ അറക്കൽ അബ്ദുറഹ്മാൻ ആലിരാജ 5 - 1937 ൽ രൂപീകരിച്ച പ്രഥമ മലബാർ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആരായിരുന്നു ? ✅ അബ്ദുൽ സത്താർ സേട്ട് 6 - 1921ലെ മലബാർ കലാപത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി പോക്കർ സാഹിബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച റിലീഫ് കമ്മിറ്റിയുടെ പേരെന്തായിരുന്നു? ✅ മാപ്പിള അമിലിയറേഷൻ കമ്മിറ്റി 7 - ഇന്ത്യയുടെ വിഭജനം തീരുമാനിക്കപ്പെട്ടപ്പോൾ സർവ്വേന്ത്യാ മുസ്ലിംലീഗിന്റെ പ്രവർത്തനം...
ഫൈസൽ മാലിക് വി.എൻ - എ.ആർ.നഗർ Wtsap : +919061458360 1. 1906-ൽ സർവ്വേന്ത്യാ മുസ്ലിംലീഗ് രൂപീകരിച്ചപ്പോഴും സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ആയപ്പോഴും 'മുസ്ലിംലീഗ്' എന്ന പേരിൽ മാറ്റമുണ്ടായില്ല. രൂപീകരണയോഗത്തിൽ ഈ പേര് നിർദേശിച്ചത് ആരായിരുന്നു? Ans : സർ മിയാൻ മുഹമ്മദ് ഷാഫി (പഞ്ചാബ്) 2. ഒരിക്കൽ കേരളം സന്ദർശിക്കാനെത്തിയ ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്രഗത്ഭ പരിഭാഷകൻ കൂടിയായ കെ.എം സീതി സാഹിബായിരുന്നു. പ്രസംഗത്തിനിടെ ഗാന്ധിജി പറഞ്ഞ "Water, water, every where, Nor any drop to drink" എന്ന വാചകത്തിന് സീതി സാഹിബിന്റെ പരിഭാഷ എന്തായിരുന്നു? Ans : വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പാനില്ലത്രെ 3. രണ്ടാം ലോകമഹായുദ്ധ കാലത്തെ വറുതിയിൽനിന്ന് പാവങ്ങളെ രക്ഷിക്കാൻ കോഴിക്കോട് സ്വന്തമായി ന്യായവില ഷോപ്പ് ആരംഭിച്ചത് ആരാണ്? Ans : സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ 4. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങൾ കേരള സർക്കാരിന്റെ രണ്ട് ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. അവ ഏതെല്ലാം? Ans : മലപ്പുറം സ്പിന്നിങ് മിൽ ചെയർമാൻ, കേരള വഖഫ് ബ...
Comments
Post a Comment