സുകുമാർ കക്കാട് ഓർമ

 


ആദരാഞ്ജലികൾ 🌹

സ്വര്‍ഗത്തില്‍ നിന്നും ഹൃദയത്തിലേക്കൊരു

സ്വര്‍ണ നൂല്‍പ്പാലം പണിത പ്രവാചകാ....

ജീവന്റെ ഭിന്നമാം നാദ വൈചിത്രങ്ങളേകമാംസത്തില്‍ ബന്ധിച്ച ധാര്‍മ്മികാ....

തമ്മിലിടഞ്ഞും അഹങ്കരിച്ചും കരള്‍കൊത്തിപ്പറിച്ചും ചവച്ചും പുളച്ചാർത്ത

ഗോത്രക്കുറുമ്പിനെ കാട്ടുക്രൗര്യങ്ങളെ ശാന്തി സങ്കീർത്തനമാക്കിയ നായകാ.....

അങ്ങയെ ചൂഴു മൊരായിരമോർമകൾ

ആത്മഹർഷം വിതച്ചെത്തുമീവേളയിൽ

ബന്ധുര ചിന്തകൾ ജീവന്റെ ജീവനിൽ കുന്തിരിക്കം പുകച്ചെത്തുമീ മാത്രയിൽ....

കൈകോർത്തു മേവുന്ന മണ്ണുമാകാശവും,

കൈമാറി നില്പ്പു സ്തുതിയുമാശംസയും

താവക പുണ്യസ്മരണകളങ്ങളിൽ

തൂവെട്ടെ ശാന്തിതൻ തേനും വെളിച്ചവും.....

മലയാള കാവ്യലോകത്ത് പ്രവാചക പ്രകീർത്തനങ്ങളുടെ ഓളപ്പരപ്പുകൾ തീർത്ത സുകുമാർ കക്കാട് ഇനി ഓർമ്മ.

Faisal Malik AR Nagar



Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)