സംസ്കാരസംസം
പ്രശസ്ത ഗാനരചയിതാവ് യൂസഫലി കേച്ചേരി 20വർഷങ്ങൾക്കുമുമ്പ് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളെ കുറിച്ചെഴുതിയ അപൂർവ്വ കവിത.
അധികാരമോഹമെന്തെന്നറിഞ്ഞീടാത്തൊ
രഭിവന്ദനീയ നേതാവിനെക്കണ്ടു ഞാൻ.
സ്വന്തം കസേരയുറപ്പിക്കുവാനുള്ള
തന്ത്രം മെനയവേ ധർമ്മം മറക്കുന്ന
നേതൃവർഗ്ഗത്തിലൊരൊറ്റയാനായ് സത്യ-
മാതൃകാദീപമായ് വാരൊളി വീശുന്ന
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ
സർവർക്കുമാദരണീയനെക്കണ്ടു ഞാൻ.
അപരന്റെ ദുഃഖത്തിലലിയുന്ന ഹൃദയവും
അനുപമസ്നേഹം വഴിയും മിഴികളും
ജാതിയേതാകിലും മാലെഴും മർത്ത്യനെ
ജാതകാരുണ്യം തഴുകിത്തലോടുന്ന
ദീർഘബാഹുക്കളും സുന്ദരസുസ്മിത-
ദീപ്തിയും ചേർന്നൊത്ത പുരുഷാകാരമേ,
സാത്വികശ്രേഷ്ഠർ തൻ വംശീയവല്ലിയിൽ
പൂത്ത പൂവേ, വാഴ്ക നീണാൾ ഭവാൻ, പാണക്കാടു തറവാടിൻ പുണ്യമേ, കേരള-
നാടിൻ മതേതര സംസ്കാരസംസമേ!
#ശിഹാബ്തങ്ങൾ
സമ്പാ: Faisal Malik AR Nagar
Comments
Post a Comment