ചിതലരിക്കാത്ത ഏടുകൾ
"ഞാൻ മക്കയിലല്ല പിറന്നത്. ഇവിടെ, വീരേതിഹാസങ്ങൾ രചിക്കപ്പെട്ട ഈ ഏറനാടൻ മണ്ണിലാണ് ഞാൻ ജനിച്ചത്. ഇവിടെ തന്നെ മരിക്കുകയും ഈ മണ്ണിൽ ലയിച്ച് ചേരണമെന്ന് അഭിലഷിക്കുകയും ചെയ്യുന്നവനാണ്. നിങ്ങളുടെ അടിമത്വത്തിൽ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണിൽ മരിച്ചുവീഴാൻ എനിക്കിപ്പോൾ സന്തോഷമുണ്ട്. ഇപ്പോൾ തികച്ചും സ്വതന്ത്രമാണീ മണ്ണ്". (ആംഗ്ലോ-മാപ്പിള യുദ്ധം1921) "എന്നെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് ഒരു തുർക്കി കാര്യമാണ്. ഞാൻ പോരാടിയതും നേടിയതും സ്വയംഭരണമാണ്. ജില്ലാ ഉദ്യോഗസ്ഥന്മാർ കൊല്ലപ്പെടുകയും കലക്ടറും പട്ടാളവും തോറ്റോടുകയും ജനങ്ങൾ സ്വയംഭരണ സമരത്തിൽ ആവേശഭരിതരാവുകയും ചെയ്തപ്പോൾ ഞാൻ നേതൃത്വം ഏറ്റെടുത്തുവെന്നത് ശരിയാണ്". (കുപ്രസിദ്ധ പോലീസ് ഓഫീസറായിരുന്ന ആർ.എച്ച്. ഹിച്ച്കോക്ക് തന്റെ A History of Malabar Rebellion-1921എന്ന പുസ്തകത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് pg.102) മലപ്പുറം സ്പെഷ്യൽ ഫോഴ്സ് ഓഫീസിൽ കുഞ്ഞഹമ്മദാജിയേയും കാത്തിരുന്ന കലക്ടർ ആർ.ഗേലി അടക്കമുള്ള ബ്രിട്ടീഷ് ഓഫീസർമാരുടെ മുമ്പിലേക്ക് കുഞ്ഞഹമ്മദാജിയെ സുബേദാർ കൃഷ്ണപണിക്കർ തള്ളിയിടുകയാ...